വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്
വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്
വിവാഹത്തെ തുടര്‍ന്നുള്ള ഒരു ഇടവേളക്കു ശേഷം വാണി വിശ്വനാഥ് അഭിനയരംഗത്ത് തിരിച്ചെത്തുന്നു. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായും കേന്ദ്രകഥാപാത്രമായും വേഷമിട്ടിട്ടുള്ള വാണി തിരിച്ചുവരവ് നടത്തുന്നത് തമിഴ് ചിത്രത്തിലൂടെയാണ്.
ജയം രവി നായകനാവുന്ന ഇദയത്തിരുടന്‍ എന്ന തമിഴ് ചിത്രമാണ് വാണിയുടെ രണ്ടാം വരവിന് അരങ്ങൊരുക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ വാണി നടത്തുന്നത്. ആഭ്യന്തരമന്ത്രിയായാണ് വാണി ഇദയത്തിരുടനില്‍ വേഷമിടുന്നത്.
വിവാഹത്തിന് ശേഷം മലയാളത്തില്‍ നിന്ന് പുതിയ ഓഫറുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തമിഴില്‍ നിന്ന് ശക്തമായ കഥാപാത്രം വാണിയെ തേടിയെത്തിയത്. ശരണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കല്പനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനു ക്ഷണമുണ്ടായിരുന്നു. എന്നാല്‍ കനാ കണ്ടേന്‍ എന്ന ചിത്ത്രതിലെ വില്ലന്‍ കഥാപാത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ പൃഥ്വിരാജ് ഈ ക്ഷണം നിരസിച്ചു.


Click it and Unblock the Notifications