റണ്‍വെ തമിഴില്‍; വിക്രം നായകന്‍

By Staff

റണ്‍വെ തമിഴില്‍; വിക്രം നായകന്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ദിലീപ് ചിത്രം റണ്‍വെ തമിഴില്‍ റീമേക്ക് ചെയ്യാന്‍ ജോഷി ഒരുങ്ങുന്നു. ഒരു ഇടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന അന്യഭാഷാ ചിത്രത്തില്‍ വിക്രമിനെയാണ് നായകനാക്കുന്നത്.

തമിഴിലും തെലുങ്കിലും ഹിന്ദിയിലും പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും അന്യഭാഷാസംരംഭങ്ങളില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ജോഷിക്ക് റണ്‍വെയുടെ തമിഴ് റീമേക്കില്‍ ശുഭപ്രതീക്ഷയാണുള്ളത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഈ ആക്ഷന്‍ ചിത്രത്തിന്റെ റീമേക്ക് തമിഴ് പ്രേക്ഷകര്‍ക്കും സ്വീകാര്യമാവുമെന്നാണ് ജോഷിയുടെ കണക്കുകൂട്ടല്‍.

റണ്‍വെയില്‍ ദിലീപ് അവതരിപ്പിച്ച അധോലോകനായകനായ കഥാപാത്രത്തെയാണ് തമിഴില്‍ വിക്രം അവതരിപ്പിക്കുന്നത്. വിക്രത്തിന്റെ മാനറിസങ്ങള്‍ക്ക് ചേര്‍ന്ന കഥാപാത്രമാണിത്. ചിത്രത്തിലെ കോമഡി രംഗങ്ങളിലും വിക്രത്തിന് കസറാനാവുമെന്നാണ് കരുതുന്നത്.

ജോഷിയുടെ സൈന്യം എന്ന ചിത്രത്തില്‍ സൈനിക പരിശീലനം നേടുന്നവരായി ദിലീപും വിക്രമും അഭിനയിച്ചിട്ടുണ്ട്. അന്ന് സിനിമയില്‍ തുടക്കക്കാര്‍ മാത്രമായിരുന്ന ദിലീപും വിക്രമും വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയുടെ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രങ്ങളില്‍ ഒരേ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.

മലയാളച്ചിത്രത്തിന്റെ റീമേക്കില്‍ ഇതിന് മുമ്പും വിക്രം അഭിനയിച്ചിട്ടുണ്ട്. വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്കായ കാശിയില്‍ അന്ധനായി അഭിനയിച്ച വിക്രം കൈയടി നേടിയിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X