സിമ്രാനും ഭര്‍ത്താവും അഭിനയിയ്ക്കുന്നു

By Staff

സിമ്രാനും ഭര്‍ത്താവും അഭിനയിയ്ക്കുന്നു

സിമ്രാന്‍ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. സിമ്രാന്‍ നടത്തുന്ന ഈ തിരിച്ച് വരവില്‍ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. സിമ്രാന്റെ നായകനായി അഭിനയിയ്ക്കുന്നത് ഭര്‍ത്താവ് ദീപക് ഭാഗയാണ്.

നേരത്തെ ഉദയ എന്ന ചിത്രത്തിന്റെ നിര്‍മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസം കാരണം സിമ്രാന്‍ ആ ചിത്രത്തിലെ ജോലികള്‍ ഇടയ്ക്കുവച്ചു നിര്‍ത്തിയിരുുന്നു. നിര്‍മാതാവ് പ്രതിഫലം ബാക്കി നല്‍കാനുണ്ടെന്ന് സിമ്രാനും, സിമ്രാന്‍ സമയത്ത് അഭിനയിക്കാനെത്തില്ലെന്ന് നിര്‍മാതാവും പരസ്പരം ആരോപണമുന്നയിച്ചിരുന്നു. വിവാഹശേഷം അഭിനയിക്കില്ലെന്ന സിമ്രാന്റെ പ്രസ്താവനകൂടി വന്നതോടെ നിര്‍മാതാവ് കോടതിയെ സമീപിച്ചു. ചിത്രത്തില്‍ അഭിനയിച്ചു പൂര്‍ത്തിയാക്കണമെന്ന് കോടതി വിധിച്ചു.

ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങിനിന്ന സിമ്രാന്‍ കോടതിയെ അക്കാര്യം ബോധിപ്പിച്ചു. ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിവന്നശേഷം ചിത്രം അഭിനയിച്ചു തീര്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതാണ് സിമ്രാന്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് വരുന്നതിന്റെ പ്രധാന കാരണം.

എന്നാല്‍ ഈ ചിത്രത്തില്‍ മാത്രം അഭിനയിയ്ക്കുന്നത് നാണക്കേടാവുമെന്ന് സിമ്രാന്‍ കരുതുന്നുണ്ട്. അതുകൊണ്ടാണ് വീണ്ടും അഭിനയരംഗത്തേയ്ക്ക് വരുന്നെന്ന് ഇവര്‍ പറഞ്ഞ് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. ചിത്രങ്ങള്‍ വീണ്ടും വിജയിയ്ക്കുകയാണെങ്കില്‍ ചലച്ചിത്ര രംഗത്ത് തുടരുക തന്നെയാണ് സിമ്രാന്റെ ഉദ്ദേശം.

ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സിമ്രാനും ഭര്‍ത്താവ് ദീപക്കും നായികാനായകന്മാരാകുത്. വെറും വീട്ടമ്മയായി ജിവിച്ച് സിമ്രാന് മടുത്തു. ആ മടുപ്പ് മാറ്റാന്‍ വീണ്ടും അഭിനയം തന്നെയാണ് നല്ല വഴി എന്നാണ് സിമ്രാന്‍ കരുതുന്നത്. ഒപ്പം ഭര്‍ത്താവ് കൂടി ഉണ്ടെങ്കില്‍ കൂടുതല്‍ സൗകര്യമായി. ആദ്യ ചിത്രത്തിലെങ്കിലും ആ ആഗ്രഹം സാധിയ്ക്കുന്നതില്‍ സന്തുഷ്ടയാണ് സിമ്രാന്‍.

രണ്ടു ചിത്രങ്ങളുടെ ചര്‍ച്ചയിലാണ് ഇപ്പോള്‍ സിമ്രാന്‍. ശക്തി ചിദംബരത്തെക്കൂടാതെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ സുന്ദര്‍ സംവിധാനം ചെയ്യുന്ന ചാര്‍മിനാര്‍ എക്സ്പ്രസ്എ ചിത്രത്തിലാണ് സിമ്രാന്‍ അഭിനയിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.

വ്യത്യസ്ഥമായ വേഷങ്ങള്‍ കിട്ടിയെന്ന സന്തോഷവും സിമ്രാനുണ്ട്. ബധിരയും മൂകയുമായ യുവതിയായാണ് ഈ ചിത്രത്തില്‍ അവര്‍ അഭിനയിക്കുന്നത്. തീവണ്ടിയ്ക്കുള്ളിലാണ് പ്രധാന കഥാഭാഗം നടക്കുന്നത്.

സിമ്രാന്‍ തമിഴ് ചലച്ചിത്ര രംഗത്ത് കഴിഞ്ഞ ആറ് മാസമായി ഇല്ലെങ്കിലും മറ്റ് ഒരു നടിയ്ക്കും ആ വിടവ് നികത്താന്‍ കഴിഞ്ഞിട്ടില്ല. ജ്യോതികയും തൃഷയുമാണ് തമിഴിലെ തിരക്കുള്ള നടിമാര്‍. എന്നാല്‍ ഇരുവര്‍ക്കും സിമ്രാന്റെ തലത്തിലേയ്ക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ജനപ്രീതിയില്‍ സിമ്രാന്‍ എന്നും മുന്നിലായിരുന്നു.

ദില്ലി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണ് സിമ്രാന്റെ ഭര്‍ത്താവ് ദീപക് ഭാഗ. ഈയാളുമായി സിമ്രാന്‍ പ്രണയത്തിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X