അജിത്തിന്റെ നായികയായി നദിയാ മൊയ്തു
അജിത്തിന്റെ നായികയായി നദിയാ മൊയ്തു
കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മി എന്ന ചിത്രം സൂപ്പര്‍ഹിറ്റായതോടെ നീണ്ട ഇടവേളക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയ നദിയാ മൊയ്തുവിന് വന്‍വരവേല്പാണ് തമിഴില്‍ ലഭിച്ചത്. കുമരനു ശേഷം പല ചിത്രങ്ങളിലേക്കും വന്‍പ്രതിഫല വാഗ്ദാനത്തോടെ നദിയയെ തേടി ഓഫറുകളെത്തി.
കുടുംബത്തോടൊപ്പം വിദേശത്തു താമസിക്കുന്ന നദിയ വളരെ സെലക്ടീവായാണ് തുടര്‍ന്നുള്ള ഓഫറുകളെ പരിഗണിച്ചത്. കുമരനില്‍ ജയം രവിയുടെ അമ്മയായി അഭിനയിച്ച നദിയ തുടര്‍ന്നു ലഭിച്ച അമ്മ ഓഫറുകള്‍ നിരസിക്കുകയും ചെയ്തു.
തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയ നദിയ പുതിയ അജിത് ചിത്രത്തില്‍ നായികയാവും. ജയം രവിയുടെ അമ്മയായി അഭിനയിച്ച നദിയ അജിത്തിന്റെ നായികയായി അഭിനയിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. അജിത്ത് അവതരിപ്പിക്കുന്ന പ്രായം ചെന്ന കഥാപാത്രത്തിന്റെ നായികയായാണ് നദിയ വേഷമിടുന്നത്.
ഗോഡ്ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അജിത്ത് ത്രിബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. അച്ഛന്‍, മകന്‍, ഹിജഡ എന്നീ വേഷങ്ങളിലാണ് അജിത്ത് അഭിനയിക്കുന്നത്. ഇതില്‍ അച്ഛന്‍ കഥാപാത്രത്തിന്റെ നായികയാണ് നദിയ. കെ. എസ്. രവികുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications