ചിത്രങ്ങള്‍ നഷ്ടപ്പെട്ട ദേവയാനിക്ക് ഭര്‍ത്താവിന്റെ ചിത്രം
ചിത്രങ്ങള്‍ നഷ്ടപ്പെട്ട ദേവയാനിക്ക് ഭര്‍ത്താവിന്റെ ചിത്രം
സംവിധായകന്‍ രാജ്കുമാറിനോടൊപ്പം ഒളിച്ചോടിപ്പോയതിന് ദേവയാനി കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. കാര്‍ത്തിക് നായകനാകുന്ന ലൗലി ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളാണ് ദേവയാനിക്ക് ഒളിച്ചോട്ടം മൂലം നഷ്ടപ്പെട്ടത്.
ഇപ്പോള്‍ ദേവയാനിയുടെ രക്ഷക്കായി ഭര്‍ത്താവ് രാജ്കുമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയില്‍ നായികയാക്കി ദേവയാനിയെ ഒരിക്കല്‍ക്കൂടി തമിഴ് സിനിമയിലെ മുന്‍നിര നായികയാക്കാനാണ് രാജ്കുമാറിന്റെ ശ്രമം.
ചിത്രത്തിന്റെ കഥയും പേരും എല്ലാം രാജ്കുമാറും ദേവായാനിയുമായി ബന്ധപ്പെട്ടതു തന്നെ. വിക്രമിന്റെ സൂര്യവംശത്തിന്റെ സെറ്റില്‍വച്ച് പരിചയപ്പെട്ട രാജ്കുമാറും ദേവയാനിയും മാതാപിതാക്കളുടെ അറിവില്ലാതെയാണല്ലോ വിവാഹം കഴിച്ചത്. വിവാഹിതരാകാന്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെത്തന്നെയാണ് രാജ്കുമാര്‍ പുതിയ ചിത്രത്തിന്റെ കഥയാക്കുന്നത്.
ചിത്രത്തിന്റെ പേരാകട്ടെ രാജ്കുമാറിന് ദേവയാനിയോടുള്ള വികാരത്തെയാണ് കൂടുതല്‍ പ്രകടിപ്പിക്കുന്നത്.... ദേവതൈ വന്തുവിട്ടാള്‍. തന്റെ ആദ്യചിത്രത്തിന് നീ വരുവായ് എന്നും രണ്ടാമത്തേതിന് വിണ്ണുക്കും മണ്ണുക്കും എന്ന് പേരിട്ടിരുന്ന രാജ്കുമാറിനെ സംബന്ധിച്ചിടത്തോളം ദേവത വന്നു കഴിഞ്ഞല്ലോ.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച രാജ്കുമാറും തമിഴ് വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങുകയായിരുന്ന ദേവയാനിയും തമ്മില്‍ വിവാഹം കഴിച്ചതിനെക്കുറിച്ച് തമിഴകത്ത് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ദേവയാനിയേക്കാള്‍ ഉയരം കുറവായ രാജ്കുമാര്‍ ഒരിക്കലും തങ്ങളുടെ നായികയെ അര്‍ഹിച്ചിരുന്നില്ല എന്നാണ് പലരും വിലപിച്ചുകൊണ്ടിരിക്കുന്നത്.
എന്തായാലും രാജ്കുമാര്‍ ഭാര്യയെ പൊന്നുപോലെ നോക്കേണ്ടതിനു പകരം ദേവതയായി തന്നെ നോക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ ചിത്രം പുറത്തുവരുമ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തെ വിജയിപ്പിച്ചില്ലെങ്കില്‍ ദേവയാനിയോടുള്ള രാജ്കുമാറിന്റെ വികാരം മാറില്ലെന്ന് കരുതാം.


Click it and Unblock the Notifications