വിശ്വതുളസിയില്‍ അമ്പിളിദേവി
വിശ്വതുളസിയില്‍ അമ്പിളിദേവി
മമ്മൂട്ടി നായകനാവുന്ന തമിഴ് ചിത്രമായ വിശ്വതുളസിയില്‍ അമ്പിളിദേവി അഭിനയിക്കുന്നു. അമ്പിളിദേവിക്ക് ആദ്യമായാണ് തമിഴില്‍ അവസരം ലഭിക്കുന്നത്.
ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന നന്ദിതാദാസിന്റെ കൗമാരകാലമാണ് അമ്പിളിദേവി അവതരിപ്പിക്കുന്നത്. എഴുത്തുകാരിയായ സുമതിറാം സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് വിശ്വതുളസി.
ആദ്യമായി തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച അമ്പിളിദേവി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതും ആദ്യമായാണ്. പരമ്പരകളിലൂടെ ശ്രദ്ധേയയായ ഈ നടി വിനയന്റെ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. നായികയായി തുടങ്ങിയെങ്കിലും മലയാളത്തില്‍ അമ്പിളിക്ക് പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല.
ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് അമ്പിളി അഭിനയിച്ചതെങ്കിലും ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. നിഖിലിന്റെ നായികയായി നിറങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങിയെങ്കിലും ആ ചിത്രം ഇടയ്ക്കുവച്ച് മുടങ്ങി. ഇപ്പോള്‍ കല്യാണക്കുറിമാനം എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അമ്പിളി. മലയാളത്തില്‍ അവസരങ്ങള്‍ ഏറെ ലഭിക്കാതായപ്പോഴാണ് അമ്പിളിയെ തമിഴില്‍ നിന്നും അവസരം തേടിയെത്തിയിരിക്കുന്നത്.


Click it and Unblock the Notifications