രജനിയുടെ പുതിയ ചിത്രം വരുന്നു
രജനിയുടെ പുതിയ ചിത്രം വരുന്നു
ബാബയ്ക്ക് ശേഷം നീണ്ട ഇടവേളയില്ലാതെ തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ പുതിയ ചിത്രമൊരുങ്ങുന്നു. തെലുങ്ക് സംവിധായകന്‍ തേജയാണ് രജനീകാന്തിനായി ചിത്രമൊരുക്കുന്നത്.
ബാബയുടെ പരാജയത്തിന് ശേഷം ഉടന്‍ തന്നെ പുതിയ ചിത്രമൊരുക്കാന്‍ രജനീകാന്ത് ആലോചിച്ചിരുന്നു. പല കാരണങ്ങളാല്‍ പുതിയ ചിത്രത്തിന്റെ പണി ഉടന്‍ തുടങ്ങാന്‍ രജനിക്കായില്ല. ഇപ്പോള്‍ തേജ തമിഴിലും തെലുങ്കിലുമായാണ് രജനി ചിത്രം ഒരുക്കുന്നത്.
ഇപ്പോള്‍ ചില ചിത്രങ്ങളുടെ ജോലിയിലാണ് തേജ. ഈ ജോലി നിര്‍ത്തിവെച്ചായിരിക്കും തേജ രജനി ചിത്രം തുടങ്ങുന്നത്.
ബാബ വിജയിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയിട്ടിരുന്ന രജനിക്ക് ചിത്രത്തെ ആരാധകര്‍ നിരാകരിച്ചത് തിരിച്ചടിയായി. പുതിയ ചിത്രം വിജയിച്ചാല്‍ തന്റെ പദ്ധതികള്‍ക്കനുസരിച്ച് നീങ്ങാനൊരുങ്ങുകയാണ് രജനി.


Click it and Unblock the Notifications