തമിഴ് ക്രോണിക് ബാച്ചിലറില്‍ വിജയകാന്ത്
തമിഴ് ക്രോണിക് ബാച്ചിലറില്‍ വിജയകാന്ത്
നിറഞ്ഞ സദസുകളില്‍ ഓടികൊണ്ടിരിക്കുന്ന സിദ്ദിക്കിന്റെ ക്രോണിക് ബാച്ചിലര്‍ തമിഴില്‍ ഒരുക്കുന്നു. സിദ്ദിക്ക് തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച വേഷം തമിഴില്‍ വിജയകാന്ത് ചെയ്യുന്നു. മുകേഷിന്റെ കഥാപാത്രത്തെ പ്രഭുദേവ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. മലയാളത്തില്‍ തമിഴ് നടി രംഭയായിരുന്നു നായിക.
സിദ്ദിക്കിന്റെ മുന്‍ചിത്രമായ ഫ്രണ്ട്സും തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ വന്‍വിജയമായിരുന്നു ഫ്രണ്ട്സ്.
തെലുങ്കിലും ക്രോണിക് ബാച്ചിലര്‍ റീമേക്ക് ചെയ്യാന്‍ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ സമയക്കുറവ് കാരണം സിദ്ദീക്ക് ഈ ക്ഷണം സ്വീകരിച്ചിട്ടില്ല.
വിഷുചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. ക്രോണിക് ബാച്ചിലറും വിജയിച്ചതോടെ എല്ലാ ചിത്രങ്ങളും ഹിറ്റാക്കി സംവിധായകനെന്ന അപൂര്‍വ പദവിയില്‍ തുടരുകയാണ് സിദ്ദിക്ക്. ഇമേജ് പ്രതിസന്ധിയിലായിരുന്ന മമ്മൂട്ടി ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ നടത്തിയത്.


Click it and Unblock the Notifications