മമ്മൂട്ടിയുടെ തമിഴ് ചിത്രത്തില്‍ നന്ദിതാദാസ്
മമ്മൂട്ടിയുടെ തമിഴ് ചിത്രത്തില്‍ നന്ദിതാദാസ്
മമ്മൂട്ടിയുടെ അടുത്ത തമിഴ് ചിത്രത്തില്‍ നന്ദിതാദാസ് നായികയാവുന്നു. മമ്മൂട്ടിയും നന്ദിതാദാസും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.
ജൂനിയര്‍ സീനിയര്‍, കാര്‍മേഘം, സത്യമൂര്‍ത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനാവുന്ന ചിത്രത്തിലാണ് നന്ദിത നായികയാവുന്നത്.
തമിഴില്‍ നേരത്തെ നന്ദിത ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാലില്‍ തമിഴ് പുലിയായി നന്ദിത ഒന്നാന്തരമായാണ് അഭിനയിച്ചത്. പാര്‍ഥിപന്‍ നായകനായ ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ നന്ദിത അവതരിപ്പിച്ചിരുന്നു.
ഫയര്‍ എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ നന്ദിതാദാസ് ഈയിടെയാണ് വിവാഹം ചെയ്തത്. നിര്‍മാതാവ് സൗമ്യസെന്നാണ് ഭര്‍ത്താവ്.


Click it and Unblock the Notifications