»   » കരുമാടിക്കുട്ടന്‍ തമിഴില്‍

കരുമാടിക്കുട്ടന്‍ തമിഴില്‍

Posted By:
Subscribe to Filmibeat Malayalam

കരുമാടിക്കുട്ടന്‍ തമിഴില്‍

കലാഭവന്‍ മണി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മലയാളത്തിലെ ഹിറ്റ് ചിത്രം വിനയന്റെ കരുമാടിക്കുട്ടന്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു. മലയാളചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച മന്ദബുദ്ധിയായ കഥാപാത്രമായി തമിഴ് റീമേക്കില്‍ അഭിനയിക്കുന്നത് സത്യരാജാണ്.

അഴകേശന്‍ എന്നാണ് തമിഴ് റീമേക്കിന് പേരിട്ടിരിക്കുന്നത്. മനോജ് കെ. ജയന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേമയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നന്ദിനി അവതരിപ്പിച്ച കഥാപാത്രമാണിത്.

ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ദേവയാണ്. പൊള്ളാച്ചി, ഇടുമലൈപേട്ട് എന്നിവിടങ്ങളിലാണ് ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

വിനയന്റെ മൂന്നാമത്തെ ചിത്രമാണ് തമിഴില്‍ റീമേക്ക് ചെയ്യുന്നത്. കലാഭവന്‍ മണി അന്ധനായി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വിനയന്‍ തന്നെ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വന്‍വിജയമായിരുന്നു. കാശി എന്ന പേരില്‍ ഒരുക്കിയ ചിത്രത്തില്‍ കലാഭവന്‍ മണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് വിക്രമാണ്. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രവും തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. മലയാളത്തിലേതു പോലെ ജയസൂര്യയും കാവ്യാമാധവനും നായികാനായകന്‍മാരായി അഭിനയിച്ച ഈ ചിത്രം വിജയമായില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X