തമിഴില്‍ നന്ദന സക്സസ്
തമിഴില്‍ നന്ദന സക്സസ്
സക്സസ് എന്ന ആദ്യതമിഴ് ചിത്രം വന്‍വിജയമായതോടെ തമിഴില്‍ നന്ദന സക്സസ്. മലയാളത്തില്‍ കാര്യമായ അവസരങ്ങള്‍ കുവാണെങ്കിലും തമിഴില്‍ ഈ നടിയെ തേടി അവസരങ്ങളെത്തുകയാണ്.
സക്സസിന്റെ വിജയത്തെ തുടര്‍ന്ന് മൂന്ന് തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരമാണ് നന്ദനയെ തേടിയെത്തിയിരിക്കുന്നത്. മൂന്ന് ചിത്രങ്ങളിലും അഭിനയിക്കുന്നതിന് നന്ദന കരാറൊപ്പിട്ടു. ഉന്നെ കണ്ടേനടി എന്ന തമിഴ് ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിച്ചുവരികയാണ് നന്ദന.
ശിവാജിഗണേശന്റെ പൗത്രന്‍ ദുഷ്യന്തിന്റെ നായികയായി സക്സസില്‍ അഭിനയിച്ച നന്ദനയ്ക്ക് തമിഴില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ചിത്രത്തിലെ മഹാലക്ഷ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജോസ് തോമസിന്റെ സ്നേഹിതന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നന്ദന പിന്നീട് സ്വപ്നം കൊണ്ടൊരു തുലാഭാരം, സേതുരാമയ്യര്‍ സിബിഐ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. കല്യാണക്കുറിമാനം, ഒരിക്കല്‍ ഒരു കിനാകാലത്ത് എന്നിവയാണ് നന്ദന ഇപ്പോള്‍ അഭിനയിക്കുന്ന മലയാളചിത്രങ്ങള്‍.


Click it and Unblock the Notifications