സണ്ടിയാറിന്റെ പേര് മാറ്റുന്നു

By Staff

സണ്ടിയാറിന്റെ പേര് മാറ്റുന്നു

ചെന്നൈ: തന്റെ പുതിയ ചിത്രമായ സണ്ടിയാറിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി കമലഹാസന്‍ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പേര് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കമലഹസന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

തന്റെ ചിത്രം ആരുടെയും വികാരങ്ങളെ മുറിപ്പെടുത്തില്ല. സിനിമയുടെ പേരിനോടാണ് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്.

സകലകലാവല്ലഭന്‍ രണ്ടാം ഭാഗം എന്ന് പേരിട്ടാലും തന്റെ ചിത്രം വന്‍വിജയമായിരിക്കും.- കമല്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കമല്‍ നിഷേധിച്ചു. തമിഴ്നാടില്‍ തന്നെ ചിത്രീകരണം നടത്തും. ചിത്രത്തിന്റെ പേര് മാറ്റിയ നിലയ്ക്ക്് ഇനി പൊലീസ് സംരക്ഷണത്തിന്റെ ആവശ്യമില്ല.

പേര് മാറ്റുന്ന വിവരം ജയലളിതയെ അറിയിച്ചിട്ടുണ്ടെന്നും അത് അവര്‍ സ്വാഗതം ചെയ്തെന്നും കമല്‍ പറഞ്ഞു.

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കലാപത്തിന് കാരണമാവുമെന്നും അരിവാള്‍ സംസ്കാരം തിരിച്ചുകൊണ്ടുവരുമെന്നും ആരോപിച്ചാണ് പുതിയ തമിഴകം സിനിമയ്ക്കെതിരെ രംഗത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X