»   » ഷാജി തമിഴില്‍ സജീവം

ഷാജി തമിഴില്‍ സജീവം

Posted By:
Subscribe to Filmibeat Malayalam

ഷാജി തമിഴില്‍ സജീവം

താണ്ഡവത്തിന്റെ പരാജയത്തോടെ മലയാളത്തില്‍ വേണ്ടത്ര സജീവമല്ലാത്ത ഷാജി കൈലാസിന് തമിഴില്‍ ത്ിരക്കേറുന്നു.

അജിത് നായകനായ ജനയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയും ശ്രീകാന്തും നായകന്മാരായി അഭിനയിക്കുന്നു. അര്‍ജുനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് ഷാജി അത് ഉപേക്ഷിച്ചു.

മോഹന്‍ലാലിനെ നായകനാക്കി ഒരു തമിഴ് ചിത്രവും ഷാജി സംവിധാനം ചെയ്യുന്നുണ്ട്. ഏറുമുഖം എന്നാണ് ചിത്രത്തിന്റെ പേര്. ഷാജിയുടെ ആദ്യതമിഴ് ചിത്രമായ വാഞ്ചിനാഥന്‍ വന്‍വിജയമായിരുന്നു.

ഇതിനിടെ തെലുങ്കിലേക്കും ഷാജിയെത്തുന്നുണ്ട്. തെലുങ്കിലെ സൂപ്പര്‍താരമായ മോഹന്‍ബാബുവിന്റെ മകനെ നായകനാക്കിയാണ് ഷാജി തെലുങ്ക് ചിത്രമൊരുക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X