സത്യരാജും നനാവുന്നു
സത്യരാജും നനാവുന്നു
തമിഴില്‍ നടന്‍മാര്‍ നരായി അഭിനയിക്കുന്ന കാര്യത്തില്‍ മത്സരത്തിലാണെന്ന് തോന്നുന്നു. തന്റെ പുതിയ ചിത്രത്തില്‍ നനായി അഭിനയിച്ച് സത്യരാജും ഈ മത്സരത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു.
മലയാളത്തിലെ ഹിറ്റ് ചിത്രം കരുമാടിക്കുട്ടന്റെ റീമേക്കായ അഴകേശന്‍ എന്ന ചിത്രത്തിലാണ് സത്യരാജ് നനാവുന്നത്. ഈ ചിത്രത്തില്‍ വില്ലന്‍മാര്‍ നനാക്കി മര്‍ദിക്കുന്ന രംഗത്തിലാണ് സത്യരാജ് അഭിനയിക്കുന്നത്. കരുമാടിക്കുട്ടനില്‍ സുരേഷ്കൃഷ്ണയും മറ്റ് വില്ലന്‍മാരും ചേര്‍ന്നാണ് കലാഭവന്‍ മണിയെ നനാക്കി മര്‍ദിക്കുന്ന രംഗമാണ് തമിഴില്‍ പുനരാവിഷ്കരിക്കുന്നത്. സുരേഷ് കൃഷ്ണക്ക് പകരം തമിഴില്‍ മനോജ് കെ. ജയനാണ് സത്യരാജിനെ നനാക്കി മര്‍ദിക്കുന്നത്.
ആളവന്താന്‍ എന്ന ചിത്രത്തിലൂടെ കമലഹാസനാണ് നനായി അഭിനയിച്ച് ആദ്യമായി ശ്രദ്ധ പിടിച്ചുപറ്റിയത്. ഏയ് എന്ന ചിത്രത്തില്‍ ശരത്കുമാറും നനായി അഭിനയിച്ചു. ഈ ചിത്രത്തില്‍ ശരത്കുമാറിനെ നനാക്കി വലിച്ചിഴക്കുന്ന രംഗമാണുള്ളത്. ഇവര്‍ക്ക് പിന്നാലെയാണ് സത്യരാജും നതാപ്രദര്‍ശനം നടത്തുന്നത്.


Click it and Unblock the Notifications