പ്രഭുവും അഭിരാമിയും ഒന്നിക്കുന്ന ചാര്‍ളി ചാപ്ലിന്‍
പ്രഭുവും അഭിരാമിയും ഒന്നിക്കുന്ന ചാര്‍ളി ചാപ്ലിന്‍
അഭിരാമി പ്രഭുവിന്റെ നായികയായി അഭിനയിക്കുന്ന ചിത്രമാണ് ചാര്‍ളി ചാപ്ലിന്‍. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രഭുദേവയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഭുവും പ്രഭുദേവയും ഒരുമിച്ചഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണിത്.
പ്രഭുദേവയുടെ നായികയെ തീരുമാനിച്ചിട്ടില്ല. പുതുമുഖമാകാനാണ് സാധ്യത. പ്രകാശ് രാജ്, വിദ്യാ മോണല്‍, ശിന്നി ജയന്ത്, വൈയാപുരി, പണ്‍സു, ഹേമന്ദ് രാവണ്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍.
റോജാ കമ്പയിന്‍സിന്റെ ബാനറില്‍ കാജാ മൈതീന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ശക്തി ചിദംബരം നിര്‍വഹിക്കുന്നു. പി.വിജയ്, സ്നേഹന്‍ താമരൈ എന്നിവരുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഭരദ്വാജ്.
പ്രിയന്‍ ഛായാഗ്രഹണവും അനില്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന. കലാസംവിധാനം ആര്‍.കെ. നാഗുവും സംഘട്ടനസംവിധാനം കനല്‍ക്കണ്ണനും നിര്‍വഹിക്കുന്നു. ജൂലൈ ആദ്യവാരത്തില്‍ ചാര്‍ളി ചാപ്ലിന്‍ ചിത്രീകരണമാരംഭിക്കും.


Click it and Unblock the Notifications