മീര-മാധവന്‍ വീണ്ടും
മീര-മാധവന്‍ വീണ്ടും
റണ്ണിന് ശേഷം മീരാ ജാസ്മിന്‍ വീണ്ടും തന്റെ ഇഷ്ടനായകന്‍ മാധവനുമായി ഒന്നിക്കുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ആയുധഎഴുത്തിലാണ് ഇരുവരും നായികാ നായകന്മാരാവുന്നത്.
മാധവന്റെ നായികയായിട്ടാണ് മീരാ ജാസ്മിന്‍ തമിഴില്‍ അരങ്ങേറിയത്. റണ്ണിന്റെ വന്‍വിജയത്തോടെ തമിഴില്‍ ശ്രദ്ധിക്കപ്പെട്ട മീരയ്ക്ക് ഒരിക്കല്‍ കൂടി മാധവന്റെ നായികയാവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന തമിഴ്ചിത്രത്തിന് ശേഷം മണിരത്നം ഒരുക്കുന്ന ചിത്രമാണ് ആയുധഎഴുത്ത്. അജയ്ദേവ്ഗണും വിവേക് ഒബ്റോയിയും അഭിഷേക് ബച്ചനും അഭിനയിക്കുന്ന ഹിന്ദിചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മണിരത്നം ആയുധഎഴുത്തിന്റെ ജോലികള്‍ തുടങ്ങുക.
മാധവനെയും മീരയെയും കൂടാതെ സൂര്യയും തൃഷയും ആയുധഎഴുത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications