»   » സിനിമ നിര്‍ത്തുമ്പോള്‍ ഞാനത് പറയും: നയന്‍സ്

സിനിമ നിര്‍ത്തുമ്പോള്‍ ഞാനത് പറയും: നയന്‍സ്

Posted By:
Subscribe to Filmibeat Malayalam
Nayantara
നയന്‍സ് വെള്ളിത്തിരയോട് വിടപറയാനൊരുങ്ങുന്നുവെന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രഭുദേവയുമായുള്ള വിവാഹത്തിന് മുന്നോടിയായി നയന്‍സ് സിനിമയോട് ഗുഡ്‌ബൈ ചൊല്ലുമെന്നായിരുന്നു വാര്‍ത്തകള്‍.

തമിഴിലെയും തെലുങ്കിലേയും ഒന്നാംനിര സംവിധായകരുടെ സിനിമകളിലേക്കുള്ള അവസരങ്ങള്‍ നിരസിച്ചതും നയന്‍സ് മൗനംപാലിച്ചതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഈയിടെ ഷൂട്ടിങ് അവസാനിച്ച തെലുങ്ക് ചിത്രം ശ്രീ രാമ രാജ്യത്തിന്റെ സെറ്റില്‍ നടി പൊട്ടിക്കരഞ്ഞത് വിട വാങ്ങല്‍ ദുഖത്തിലാണെന്നും എല്ലാവരും വിധിയെഴുതി.

എന്തായാലും ഇക്കാര്യത്തില്‍ നയന്‍സ് ഒടുവില്‍ വാ തുറന്നിരിയ്ക്കുകയാണ്. സിനിമ വിടുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെല്ലാം നിരാകരിച്ച നയന്‍സ് അങ്ങനെയൊന്നുണ്ടാവുമ്പോള്‍ താനക്കാര്യം പ്രഖ്യാപിയ്ക്കുമെന്നും വ്യക്തമാക്കി. താന്‍ മിണ്ടാതിരിയ്ക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതെന്നും നടി വിശദീകരിയ്ക്കുന്നു.

അതേസമയം നയന്‍സ്-പ്രഭുദേവ എന്നായിരിക്കുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്രലോകം.

English summary
Nayantara has now denied these reports."When did I announce that I'm quitting?" she reportedly said. Nayan also explained that she has nothing to say; that is the reason for her silence. With Prabhu Deva's divorce, all eyes are now on Prabhu-Nayan's wedding date.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam