»   » നായികയോട് പ്രണയം; പുതുമുഖ നടന്‍ ജീവനൊടുക്കി

നായികയോട് പ്രണയം; പുതുമുഖ നടന്‍ ജീവനൊടുക്കി

Posted By:
Subscribe to Filmibeat Malayalam
Ajay And Sanam
ഏതാനും ദിവസം മുമ്പ് ബാംഗ്ലൂരില്‍ ആത്മഹത്യ ചെയ്ത പുതുമുഖ തമിഴ്‌നടന്‍ അജയ്‌യുടെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നു.

അജയ് ആദ്യ ചിത്രമായ അമ്പുലിയെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ചിത്രത്തിലെ നായകന്‍ കൂടിയായ താരം ഏതാനും ദിവസം മുമ്പ് ബാംഗ്ലൂരിലെ വസതിയില്‍ ജീവനൊടുക്കിയത്.

അമ്പുലിയിലെ നായികയായി അഭിനയിച്ച പുതുമുഖ നടി കൂടിയായ സനത്തോട് അജയ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ സനം പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ അജയ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരീഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന അമ്പുലി ബിഗ് ബജറ്റിലൊരുങ്ങുന്ന 3ഡി ചിത്രമാണ്. നായകനും നായികയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്ന് അമ്പുലിയുടെ അണിയറക്കാര്‍ പറയുന്നു.

English summary
Ajay committed suicide at his residence in Bengaluru. The actor was supposed to make his acting debut with Ambuli and film is almost ready with the post-production works going on

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam