»   » ഗൗതം+വിജയ്+റഹ്മാന്‍= യോഹാന്‍: ആദ്യം ഒണ്ട്രു

ഗൗതം+വിജയ്+റഹ്മാന്‍= യോഹാന്‍: ആദ്യം ഒണ്ട്രു

Posted By:
Subscribe to Filmibeat Malayalam
Yohan
ജയം രാജ, ശങ്കര്‍, മുരുഗദോസ്... ഇളയദളപതി വിജയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ തമിഴകത്തെ സൂപ്പര്‍സംവിധായകരെല്ലാം മത്സരിയ്ക്കുകയാണ്. കഴിഞ്ഞകാലത്തെ പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മികച്ച സംവിധായകരെ തേടുന്ന തിരക്കിലാണ് വിജയ്‌യും. ആ തിരച്ചില്‍ ഇപ്പോള്‍ ചെന്നുനില്‍ക്കുന്നത് ഗൗതം മേനോനിലാണ്. വിജയ്‌യുടെ കരിയറിലെ അമ്പത്തിയഞ്ചാം ചിത്രമാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുക.

ഗൗതം മേനോന്റെ കരിയറിലെ വന്‍ഹിറ്റായ കാക്ക കാക്കയുടെ കഥ ആദ്യം കേട്ടത് വിജയ് ആയിരുന്നു. എന്നാല്‍ അന്നത്തെ ചില സാഹചര്യങ്ങളില്‍ ചിത്രം ചെയ്യാന്‍ വിജയ് തയ്യാറായില്ല. അന്നു മുതല്‍ക്കുള്ള വിജയ് ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്.

യോഹാന്‍ ആദ്യം ഒണ്ട്രു എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ ന്യൂയോര്‍ക്ക് നഗരത്തില്‍ നടക്കുന്ന കുറ്റാന്വേഷണകഥയാണ് കൈകാര്യം ചെയ്യുന്നത്. 2012 പകുതിയോടെ ഷൂട്ടിങ് നടക്കുന്ന ഈ സിനിമയുടെ സംഗീതം എആര്‍ റഹ്മാനാണെന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിലെ മറ്റു താരങ്ങളും സാങ്കേതിപ്രവര്‍ത്തകരും ആരൊക്കെയാണെന്ന കാര്യം തീരുമാനിച്ചുവരികയാണ്.

കോളിവുഡില്‍ സണ്‍ അസ്തമിയ്ക്കുമ്പോള്‍ വിജയ് തിളക്കം വീണ്ടെടുക്കുമെന്നാണ് താരത്തിന്റെ ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്.

English summary
Vijay is on a roll! Following films with Jayam Raja, Shankar and A.R. Murugadoss, Vijay will be joining hands with ace director Gautham Vasudev Menon for his 55th movie, a detective story based in New York!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam