»   » കമലിന്റെ മനസ്സില്‍ ഇപ്പോഴും സോനാക്ഷി?

കമലിന്റെ മനസ്സില്‍ ഇപ്പോഴും സോനാക്ഷി?

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
ഉലകനായകന്‍ കമലഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിലേയ്ക്ക് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയെ തിരഞ്ഞെടുത്തതും പിന്നീട് സമയമില്ലായ്മകാരണം സോനാക്ഷി ആ ചിത്രം ഉപേക്ഷിച്ചതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

പക്ഷേ കമലിന്റെ മനസ്സില്‍ ഇപ്പോഴും സോനാക്ഷി തന്നെ ആ റോള്‍ ചെയ്യണമെന്നാണത്രേ. കമലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സോനാക്ഷി ഏറെ സന്തോഷവതിയായിരുന്നു. പക്ഷേ ചിത്രത്തിന്റെ സംവിധായകനായിരുന്ന സെല്‍വരാഘവനും കമലും തമ്മില്‍ ഉടക്കിയതോടെ ചിത്രം അനിശ്ചിതമായി നീണ്ടു. ഇതോടെ മൊത്തം പദ്ധതികളെ ഇതുബാധിക്കുമെന്നതിനാല്‍ സോനാക്ഷിയ്ക്ക് പിന്‍മാറുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു.

ഇപ്പോള്‍ ചിത്രം കമല്‍ തന്നെ സംവിധാനം ചെയ്യുകയാണ്. നായികയായി സോനാക്ഷി തന്നെ വേണമെന്നാണത്രേ കമലിന്റെ ആഗ്രഹം. സംവിധായകജോലികൂടി ലഭിച്ചതിനാല്‍ ചിത്രത്തിലെ നായികയായി കമലിന്റെ മനസില്‍ തെളിയുന്നത് സോനാക്ഷി തന്നെയാണ്. സോനാക്ഷിയെ ഉദ്ദേശിച്ച് തയാറാക്കിയ തിരക്കഥയാണിതെന്നാണ് ചിത്രവുമായി അടുപ്പമുള്ളവര്‍ ഇപ്പോഴും പറയുന്നത്.

എന്നാല്‍ സോനാക്ഷി സഞ്ജയ്‌ലീലാ ബന്‍സാലി നിര്‍മ്മിച്ച് പ്രഭുദേവ സംവിധാനം ചെയ്യുന്ന റൗഡി രാഥോഡിനായി ഡേറ്റുകള്‍ നല്‍കുകയും ചെയ്തു.

ചിത്രത്തിന്റെ വര്‍ക്കുകള്‍ ആഗസ്റ്റില്‍ ആരംഭിക്കുകയാണ്. അതിനുപിന്നാലെ അക്ഷയ്കുമാര്‍ നായകനാകുന്ന ശ്രീരിഷ് കുന്ദറുടെ ജോക്കറിലും സോനാക്ഷിയ്ക്ക് അഭിനയിക്കണം. ഇത് സെപ്റ്റംബറിലും ആരംഭിക്കും.

അതിനാല്‍ സോനാക്ഷിക്കുവേണ്ടി ഇനിയും കാത്തിരുന്നാല്‍ ചിത്രം അടുത്തെങ്ങും തുടങ്ങാന്‍ കഴിയില്ലെന്നതിലോണ് കാര്യങ്ങള്‍ നീങ്ങുന്നത്. രജനിയുടെ റാണ യോടൊപ്പംതന്നെ മറ്റൊരു വന്‍പ്രോജക്ടായി ഭവിശ്വരൂപത്തെ അവതരിപ്പിക്കാനായിരുന്നു കമലിന്റെ മറ്റും പദ്ധതി. പക്ഷേ സോനാക്ഷിയ്ക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ കമിലിന് പറ്റുന്നില്ല. തിരക്കുകളെല്ലാം കഴിഞ്ഞ് സോനാക്ഷി വരുന്നതുവരെ കാത്തിരിക്കാനാണ് കമലിന്റെ പദ്ധതിയെങ്കില്‍ വിശ്വരൂപം നീണ്ടുനീണ്ടുപോകുമെന്നതില്‍ സംശയമില്ല.


English summary
We hear that Kamal Hassan is looking at some big names in Bollywood. Sonakshi Sinha who was supposed to be the heroine, has left the project, so Kamal is looking around for someone else to step in. There are a lot of volunteers but Kamal is still to make up his mind.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam