»   » നടി രംഭ അമ്മയാകാനൊരുങ്ങുന്നു

നടി രംഭ അമ്മയാകാനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Rambha
തെന്നിന്ത്യന്‍ താരം രംഭയ്ക്ക് വിശേഷം സിനിമയില്‍ വീണ്ടും സജീവമാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രംഭ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

അടുത്ത ഫെബ്രുവരിയില്‍ രംഭയ്ക്കും ഇന്ദ്രനും കുഞ്ഞുണ്ടാകും. അച്ഛനാകാന്‍ പോകുന്നുവെന്നറിഞ്ഞ ഇന്ദ്രന്‍ ചെന്നൈയില്‍ ഭാര്യയുടെ അടുത്തെത്തിയിട്ടുണ്ടെന്നാണ് സൂചന.

ഒരു തെലുങ്ക് ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്ത് സിനിമയില്‍ തിരിച്ചുവരാന്‍ രംഭ തീരുമാനിച്ചിരുന്നു. കൂടാതെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലും താന്‍ പങ്കെടുക്കുമെന്ന് നടി പറഞ്ഞിരുന്നു.

തനിക്ക് ഭര്‍ത്താവ് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്തായാലും അമ്മയാകാനുള്ള ഒരുക്കത്തിനിടെ രംഭയുടെ സിനിമാ മോഹങ്ങള്‍ തല്‍ക്കാലം മാറ്റിവയ്‌ക്കേണ്ടി വരും.

എന്നാല്‍ ഈ സമയം ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജായി ഫീല്‍ഡില്‍ സജീവമായി നില്‍ക്കാനാണ് രംഭയുടെ പദ്ധതിയെന്നറിയുന്നു.

34 വയസുകാരിയായ രംഭയുടേതായി മലയാളത്തിലും തമിഴിലും ഓരോ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. മലയാളത്തില്‍ പുറത്തുവരാനുള്ള ചിത്രം ദിലീപ്, കലാഭവന്‍ മണി എന്നിവര്‍ നായകരാവുന്ന ഫിലിം സ്റ്റാര്‍ ആണ്. നിലവില്‍ ഇന്ദ്രന്‍ ചെയര്‍മാനായ മാജിക് വുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് രംഭ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam