സ്വാമിക്കെതിരെയുള്ള വിലക്ക് നീക്കി
നടി പത്മപ്രിയയെ തല്ലിയതിന്റെ പേരില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിയ്‌ക്കുന്നതിന് സ്വാമിയെ വിലക്കിയ നടപടി ഫിലിം കമ്മിറ്റി പിന്‍വലിച്ചു.
മൃഗം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംവിധായകനായ സ്വാമി പത്മപ്രിയയെ തല്ലിയത്. പുതിയ ചിത്രത്തിന്റെ തിരക്കഥ രചനയില്‍ മുഴുകിയിരുന്ന സ്വാമി നല്‌കിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് വിലക്ക് നീക്കാന്‍ കമ്മിറ്റി തയ്യാറായത്.
രാജ്‌കിരണിനെയും ആദിയെയും മുഖ്യ കഥാപാത്രങ്ങളാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിയ്‌ക്കാന്‍ നിര്‍മാതാക്കള്‍ക്ക് താത്‌പര്യമുണ്ടെന്നും അതിനാല്‍ വിലക്ക് പിന്‍വലിയ്‌ക്കണമെന്നുമായിരുന്നു സ്വാമി ഫിലം കമ്മിറ്റിയോട് അപേക്ഷിച്ചത്.
സ്വാമിയുടെ അപേക്ഷ ലഭിച്ച കമ്മിറ്റി പ്രത്യേക യോഗം ചേരുകയും വിലക്ക് ആറു മാസത്തേക്കാക്കി ചുരുക്കുകയുമായിരുന്നു.
പുതിയൊരു സിനിമയുടെ ഷൂട്ടിങ് ആരംഭിയ്‌ക്കുന്നത് ഒട്ടേറെ പേര്‍ക്ക് ഈ രംഗത്ത് തൊഴില്‍ നല്‌കുമെന്നാണ് വിലക്ക് ചുരുക്കാനുള്ള കാരണമായി കമ്മിറ്റി പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
n


Click it and Unblock the Notifications