»   » യന്തിരന്‍ സെപ്റ്റംബര്‍ 24ന്?

യന്തിരന്‍ സെപ്റ്റംബര്‍ 24ന്?

Posted By:
Subscribe to Filmibeat Malayalam
Endhiran
സണ്‍ പിക്‌ചേഴിസിന്റെ യന്തിരന്റെ റിലീസ് സെപ്റ്റംബര്‍ 24ലേക്ക് മാറ്റിയെന്ന് സൂചനകള്‍. നേരത്തെ സെപ്റ്റംബര്‍ 10ന് ഈ ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

റംസാനും വിനായക ചതുര്‍ത്ഥിയടക്കം രണ്ട് പൊതുഅവധികള്‍ വരുന്ന വാരാന്ത്യമായതിനാല്‍ ഈ ഡേറ്റ് തന്നെ സണ്‍ പിക്‌ചേഴ്‌സ് തിരഞ്ഞെടുക്കുമെന്നാണ് ചലച്ചിത്ര വിപണി കരുതിയിരുന്നത്.

എആര്‍ റഹ്മാന്റെ ജയ് ഹോ വേള്‍ഡ് ടൂറാണ് യന്തിരന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ താളം തെറ്റിച്ചതെന്ന് കരുതപ്പെടുന്നു. റഹ്മാന്‍ തിരക്കിലായതോടെ റീ റെക്കാര്‍ഡിങ് അടക്കമുള്ള സിനിമയുടെ ജോലികള്‍ വൈകുകയാണ്.

സെപ്റ്റംബര്‍ 24ന് തിയറ്ററുകളിലെത്തുകയാണെങ്കില്‍ നവംബര്‍ 5ന് വരുന്ന ദീപാവലി വരെയുള്ള ആറാഴ്ചക്കാലം യന്തിരന് എതിരാളികളായി വന്പന്‍ സിനിമകളൊന്നും തിയറ്ററുകളിലുണ്ടാവില്ല.

യന്തിരന്റെ മാര്‍ക്കറ്റിങ് സെയില്‍സ് വിഭാഗങ്ങളുടെ ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 2000 തിയറ്ററുകളിലെങ്കിലും റിലീസ് ഉണ്ടാകുമെന്നാണ് സൂചനകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam