കുചേലന്‍ ജൂലായ് 18ന് പ്രദര്‍ശനത്തിനെത്തുന്നു
കഥ പറയുമ്പോളിന്റെ തമിഴ് പതിപ്പായ കുചേലന്‍ ജൂലായ് 18ന് പ്രദര്‍ശനത്തിനെത്തുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്‌ത ചിത്രമെന്ന പദവി ശിവജിയിലൂടെ നേടിയ രജനി അത് പിന്തുടരാന്‍ തന്നെയാണ് പുതിയ ചിത്രത്തിലൂടെയും ലക്ഷ്യമിടുന്നത്.
എണ്‍പതോളം കേന്ദ്രങ്ങളിലാണ് കുചേലന്‍ കേരളത്തില്‍ റീലിസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ സെവന്‍ ആര്‍ട്‌സ് തന്നെയായിരിക്കും കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്നത്.
40 കോടി മുടക്കി നിര്‍മ്മിച്ച കഥ പറയുമ്പോളിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ കേരളത്തിലൊഴികെയുള്ള ആഗോള വിതരണവകാശം പിരമിഡ് സായ്‌മീറ 65 കോടിയ്‌ക്ക് സ്വന്തമാക്കിയിരുന്നു.
മലയാളത്തില്‍ വന്‍ വിജയം കുറിച്ച ചിത്രം തമിഴില്‍ കേരളത്തിലെത്തുമ്പോള്‍ മലയാളി എങ്ങനെ സ്വീകരിയ്‌ക്കുമെന്ന് കണ്ടറിയണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications