സൂര്യയുടെ ഏഴാം അറിവില്‍ ശ്രുതി നായിക
ഗജിനിയ്ക്ക് ശേഷം സൂര്യയെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന 7ാം അറിവില്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നായികയാവുന്നു.
സൂര്യ എന്ന നടന്റെ കഴിവുകള്‍ പരമാവധി ചൂഷണം ചെയ്യുന്ന രീതിയിലാണ് ഏഴാം അറിവിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്ന് മുരുഗദോസ് പറയുന്നു. പത്ത് മാസം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ മുരുഗദോസ് പൂര്‍ത്തിയാക്കിയത്.
അമീര്‍ ഖാനെ നായകനാക്കി ഹിന്ദി ഗജനി മെഗാഹിറ്റാക്കിയതിന് ശേഷമാണ് മുരുഗദോസ് കോളിവുഡില്‍ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ആദ്യാവസാനം സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.
റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയ്‌നിധി സ്റ്റാലിനാണ് 7ാം അറിവിന്റെ നിര്‍മാതാവ്. വന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി കെ ചന്ദ്രനാണ്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലായി 7ാം അറിവ് ഒരുക്കാനാണ് മുരുഗദോസ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.


Click it and Unblock the Notifications











