മാദകദേവതയ്ക്ക് ക്ഷേത്രമുയരുന്നു
തമിഴ് സിനിമാ പ്രേമികളുടെ ഹരമായിരുന്നു ഒരു കാലത്ത് കുശ്‍ബു. സൂപ്പര്‍ താരങ്ങളെല്ലാം ഈ സുന്ദരിക്കുട്ടിയ്ക്ക് പിറകെ പാഞ്ഞിരുന്നു. മാദകത്വത്തിന് പുതിയ തിരക്കഥ ചമച്ച കുശ്‍ബുവിന് തമിഴ് മക്കളുടെ വകയായി ക്ഷേത്രവും പിറന്നു.
തെന്നിന്ത്യയിലെ പുതിയ സെന്‍സേഷന്‍ നമിതയും പറയുന്നത്, തന്റെ പേരിലും ക്ഷേത്രങ്ങള്‍ വേണമെന്നാണ്. തിരുനെല്‍വേലി ജില്ലയിലെ തൂത്തുക്കുടിയില്‍ ആരാധകര്‍ നമിതയ്ക്കു വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്ന തിരക്കിലാണ്.
തന്റെ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ടായിരിക്കുമെന്ന് നമിത വ്യക്തമാക്കി കഴിഞ്ഞു. ദരിദ്രരായ കുട്ടികളുടെ പഠിക്കാനുളള ആഗ്രഹം സാക്ഷാത്കരിക്കാന്‍ ആരാധകര്‍ എന്തെങ്കിലും ചെയ്യണമെന്നും നമിത ആവശ്യപ്പെട്ടു. ഇതിനു വേണ്ടി താരം എത്ര തുക സംഭാവന ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കുശ്‍ബുവിനു വേണ്ടിയും ക്ഷേത്രമുയര്‍ന്നത് തൂത്തുക്കുടിയിലാണ്. എന്നാല്‍ വിവാഹ ബാഹ്യ രതിയെക്കുറിച്ച് അവരുടെ പ്രസ്താവന വന്നപ്പോള്‍ കോപാകുലരായ ആരാധകഭക്തര്‍ ക്ഷേത്രം നശിപ്പിച്ചിരുന്നു. നമിതയുടെ ക്ഷേത്രത്തിനും ആ ഗതിയുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications