»   » പ്രഭുദേവ ചിത്രത്തിന് പേരുമാറ്റം

പ്രഭുദേവ ചിത്രത്തിന് പേരുമാറ്റം

Posted By:
Subscribe to Filmibeat Malayalam
Hansika
ജയംരവിയും ഹന്‍സിക മോട്‍വാനി ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ പേരുമാറുന്നു. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇച്ച് എന്ന പേരാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പേരില്‍ ദ്വയാര്‍ത്ഥമുണ്ടെന്ന തരത്തിലുള്ള വാദഗതികളാണ് ഇത്തരമൊരു നീക്കത്തിന് സിനിമയുടെ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

സിനിമയുടെ പേര് മാറുമെന്ന കാര്യം ട്വിറ്ററിലൂടെ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹാരിസ് ജയരാജും വെളിപ്പെടുത്തിയിട്ടുണ്ട്.

'എന്നൈ വിട്ട് ഓടി പോഗ മുടിയുമാ' എന്ന പേര് സിനിമയ്ക്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീളന്‍ പേരാണെങ്കിലും പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടുന്നതും കേള്‍ക്കാന്‍ ഇമ്പമുള്ളതുമാണ് പുതിയ പേര്.

സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ഈ പ്രണയച്ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ഇനി രണ്ട് ഗാനങ്ങള്‍ കൂടി ചിത്രീകരിച്ചാല്‍ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാവും. ഉറുമിയുടെ ലൊക്കേഷനില്‍ നിന്നും പ്രഭുദേവ തിരിച്ചെത്തിയാല്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് തീരുമാനം.

Please Wait while comments are loading...

Malayalam Photos

Go to : More Photos