»   » രജനിയുടെ ആരാധകര്‍ക്ക് ശുഭവാര്‍ത്ത!

രജനിയുടെ ആരാധകര്‍ക്ക് ശുഭവാര്‍ത്ത!

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ചെന്നൈ: നടന്‍ രജനീകാന്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് മെഡിക്കല്‍ സെന്ററിലാണ് രജനി ചികിത്സയില്‍ കഴിയുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡയാലിസിസ് നിര്‍്ത്തിവച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെങ്കിലും തുടര്‍പരിശോധനകള്‍ക്കായി തല്‍ക്കാലം സിംഗപ്പൂരില്‍ത്തന്നെ തങ്ങുമെന്നും ചെന്നൈയില്‍ എത്തിയശേഷം ആരാധകരെ കാണുമെന്നും രജനീകാന്ത് അറിയിച്ചതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി.

English summary
Dialysis procedure being performed on Superstar Rajinikanth at the Mount Elizbaeth Medical Centre in Singapore has been stopped, as doctors found his health condition fast returning to normalcy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam