»   »  രജനിയ്ക്കായി നാടെങ്ങും പ്രാര്‍ത്ഥനകള്‍

രജനിയ്ക്കായി നാടെങ്ങും പ്രാര്‍ത്ഥനകള്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: ബ്രോങ്കൈറ്റിസും അണുബാധയും മൂലം ചെന്നൈയിലെ സെന്റ് ഇസബെല്ല ആശുപത്രിയില്‍ കഴിയുന്ന സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് വേണ്ടി ആരാധകരുടെ പ്രാര്‍ത്ഥന. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയുടെ പലഭാഗങ്ങളിലുമുള്ള ആരാധകര്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി.

സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും രജനീകാന്തിന്റെ മക്കളായ ഐശ്വര്യയും സൗന്ദര്യയും ആരാധകരോട് നന്ദി പറഞ്ഞിട്ടുണ്ട്. രജനിയുടെ നിലയില്‍ പേടിക്കാനൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം നിര്‍ദ്ദേശിച്ചതിനാലാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 29ന് പുതിയ ചിത്രമായ റാണയുടെ ചിത്രീകരണം തുടങ്ങിയ ദിവസമാണ് ആദ്യം രജനി പരിശോധനയ്‌ക്കെത്തിയത്. അന്ന് ഡോക്ടര്‍മാര്‍ പരിശോധനയ്ക്കുശേഷം വിശ്രമം നിര്‍ദ്ദേശിച്ച് രജനിയെ തിരിച്ചയയ്ക്കുകയായിരുന്നു.

എന്നാല്‍ പി്ന്നീട് മെയ് നാലിന് വീണ്ടും ദേഹാസ്വാസ്ഥ്യവുമായി എത്തിയ രജനിയെ കര്‍ശനവിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇവിടെ സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്.

English summary
Rajinikanth fans all over India held prayer meetings for the actor's good health. It is understood that the superstar will join the Rana unit once he gets well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam