നികുതിയിളവിനായി റോബോട്ടിനെ യന്തിരമാക്കി
സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ റോബോട്ടിന്റെ പേര് മാറ്റി. യന്തിരം എന്നാണ് ഈ ചിത്രത്തിന്റെ പുതിയ പേര്.
തമിഴ് ചിത്രങ്ങള്‍ നികുതിയിളവ് കിട്ടണമെങ്കില്‍ ചിത്രത്തിന്റെ പേര് തമിഴായിരിക്കണെന്ന് വ്യവസ്ഥയുണ്ട്. അത് കണക്കിലെടുത്താണ് റോബോട്ടിനെ യന്തിരമെന്നാക്കിമാറ്റിയത്.
ചിത്രത്തിന്റെ ചിത്രീകരണം അമേരിക്കയില്‍ തുടങ്ങി. അടുത്ത ദിവസം തന്നെ ബ്രസീലിലെ ലൊക്കേഷനിലേയ്‌ക്ക് ചിത്രീകരണം മാറുമെന്നാണ് സൂചന. നായികയായി അഭിനയിക്കുന്ന ഐശ്വര്യ ബ്രസീലിലെ ലൊക്കേഷനില്‍ ഷൂട്ടിംഗിനെത്തും.
സിനിമയുടെ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ ഇതേവരെ പുറത്തുവിട്ടിട്ടില്ല. ശിവാജിയെപ്പോലെതന്നെ സസ്‌പെന്‍സുകളുമായിട്ടായിരിക്കും യന്തിരവും പ്രദര്‍ശനത്തിനെത്തുക.
യന്തിരത്തിന്റെ ചിത്രീകരണത്തിനും റിലീസിംഗിനും യാതൊരു തടസ്സവും വരാതിരിക്കാന്‍ കഴിഞ്ഞ ഗണേശ ചതുര്‍ത്ഥി നാളില്‍ രജനി ഗണേശ പൂജ നടത്തിയതായി വാര്‍ത്തയുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ കുചേലന്‍ എന്ന ചിത്രത്തിന്റെ പരാജയവും അതുമൂലമുണ്ടായ സാമ്പത്തിക ബാധ്യതയുമെല്ലാമായിരിക്കണം രജനിയെ ഇത്തരത്തിലൊരു പൂജയ്‌ക്ക് പ്രേരിപ്പച്ചതെന്നാണ് തമിഴകത്തെ സംസാരം. അന്തരിച്ച പ്രമുഖ എഴുത്തുകാരന്‍ സുജാതയുടെ എന്‍ ഇനിയ യന്ത്രിര ആന്റ് ജീനോ എന്ന നോവലിനെ ആധാരമാക്കിയാണ് യന്തിരം നിര്‍മ്മിക്കുന്നത്.
140 കോടി ചെലവിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് ചലച്ചിത്രചരിത്രത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ എന്ന വിശേഷണവും യന്തിരത്തിനുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications