കമലിന്റെ മര്‍മ്മയോഗിയിലേയ്‌ക്ക് ശ്രിയയ്‌ക്ക് ക്ഷണം
ശിവാജി'യില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പമഭിനയിച്ച് ഇരിപ്പിടം ഭദ്രമാക്കിയ ശ്രിയ ഇനിയഭിനയിക്കുന്നത് ഉലകനായകന്‍ കമലഹാസനൊപ്പം.
കമലിന്റെ പുതിയ ബഹുഭാഷാ ചിത്രമായ 'മര്‍മ്മയോഗി'യില്‍ അഭിനയിക്കാനാണ് ശ്രിയയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ തിരക്കുകള്‍ കാരണം ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രിയയ്‌ക്ക് കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
കമല്‍ സാറിന്റെ നായികയായി 'മര്‍മ്മയോഗി'യില്‍ അഭിനയിക്കാനുള്ള ക്ഷണം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനമൊന്നും ആയിട്ടില്ല. കമലഹാസനെപ്പോലൊരു താരത്തിനൊപ്പം അഭിനയിക്കുകയെന്നുള്ളത് ആരുടെയും സ്വപ്‌നമായിരിക്കും-കമലിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രിയ പറയുന്നതിങ്ങനെയാണ്.
'കന്തസ്വാമി', 'ജഗ്ഗുഭായ്', അശോക് അമൃതരാജ് ഒരുക്കുന്ന ഹോളിവുഡ് ചിത്രം എന്നിവയ്‌ക്കെല്ലാമായി താരം തന്റെ ദിവസങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇവയുടെയെല്ലാം ചിത്രീകരണവും അണിയറ പ്രവര്‍ത്തനങ്ങള്‍ക്കുമായി ശ്രിയ സെറ്റുകള്‍ മാറിമാറി കറങ്ങിനടക്കുകയാണ്. ഇതിനിടയിലാണ് കമലിന്റെ നായികയാവാനുള്ള അവസരം എത്തിയിരിക്കുന്നത്.
'കന്തസ്വാമി'യില്‍ വിക്രത്തിന്റെ നായികയായും 'ജഗ്ഗുഭായി'യില്‍ ശരത് കുമാറിനൊപ്പവുമാണ് ശ്രിയ വേഷമിടുന്നത്. അശോക് അമൃതരാജ് ഒരുക്കുന്ന ബോളിവുഡ് ചിത്രത്തില്‍ ഒരു കോള്‍ സെന്റര്‍ ജീവനക്കാരിയെയാണ് ശ്രിയ അവതരിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications