യവനികയുടെ തമിഴ് റീമേക്കില്‍ സത്യരാജ്

By Staff

യവനികയുടെ തമിഴ് റീമേക്കില്‍ സത്യരാജ്

കെ. ജി. ജോര്‍ജിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായ യവനിക തമിഴില്‍ റീമേക്ക് ചെയ്യുന്നു. യവനികയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ തമിഴ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് സത്യരാജാണ്.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിലൊന്നായ യവനികയുടെ കഥ ഒരു നാടകനടന്റെ കൊലക്ക് പിന്നിലെ ദുരൂഹതകള്‍ കേന്ദ്രീകരിച്ചാണ് വികസിക്കുന്നത്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. കൊല്ലപ്പെടുന്ന നാടകനടനായി ഭരത്ഗോപിയാണ് വേഷമിട്ടത്. ജലജ, വേണുനാഗവള്ളി, തിലകന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

തമിഴ് നടനായ മണിവര്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യരാജ-ിന്റെ വന്‍ ഹിറ്റുകളില്‍ ഒന്നായ അമൈതിപട സംവിധാനം ചെയ്തത് മണിവര്‍ണനാണ്. ഒരു ഇടവേളക്ക് ശേഷമാണ് മണിവര്‍ണന്‍ വീണ്ടും സംവിധാനത്തിലേക്ക് തിരിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X