ശ്രീകാന്തിന്റെ നായികയായി മീര
ശ്രീകാന്തിന്റെ നായികയായി മീര
തമിഴില്‍ മീരാ ജാസ്മിന്‍ പുതിയ ഉയരങ്ങളിലേക്കാണ്. മാധവന്റെയും അജിത്തിന്റെയും നായികയായി അഭിനയിച്ചതിന് ശേഷം മണിരത്നത്തിന്റെ ചിത്രത്തില്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ട മീരാ ജാസ്മിന്‍ തമിഴിലെ പുതിയ ഹരമായ ശ്രീകാന്തിന്റെ നായികയായി അഭിനയിക്കുന്നു.
അഴം പെരുമാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീര ശ്രീകാന്തിന്റെ നായികയാവുന്നത്. ആനന്ദി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുവരുന്ന ശ്രീകാന്ത് അത് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മീരയോടൊത്തുള്ള ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നത്.
ഏതാനും ചിത്രങ്ങളോടെ തന്നെ തമിഴില്‍ ഒന്നാം നിര നടിയായി ഉയര്‍ന്ന മീര കനത്ത പ്രതിഫലമാണ് വാങ്ങുന്നത്. 30 ലക്ഷം രൂപയാണത്രെ മീരയുടെ ഇപ്പോഴത്തെ തമിഴിലെ പ്രതിഫലം. പ്രതിഫലത്തെ ചൊല്ലി അജിത് നായകനായ ചിത്രത്തില്‍ നിന്ന് മീര പിന്മാറിയിരുന്നു.


Click it and Unblock the Notifications