കമലഹാസന്റെ മകള്‍ സിനിമയില്‍
കമലഹാസന്റെ മകള്‍ സിനിമയില്‍
കമലഹാസന്റെയും സരികയുടെയും മകള്‍ ശ്രുതി അഭിനയ രംഗത്തെത്തുന്നു. ഒരു ഹിന്ദി ചിത്രത്തില്‍ നായികയായാണ് ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മന്‍സൂര്‍ അലിഖാനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മന്‍സൂര്‍ അലിഖാന്റെസഹോദരിയുടെ മകനാണ് ചിത്രത്തില്‍ നായകനാവുന്നത്.
കമലഹാസനുമായി പിരിഞ്ഞ സരിക ഇപ്പോള്‍ മക്കളോടൊത്താണ് താമസിക്കുന്നത്. വേര്‍പിരിയലിന് ശേഷം സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ച സരിക പുന്നകൈ പൂവേ എന്ന തമിഴ് ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് താന്‍ വീണ്ടും അഭിനയിക്കുന്നതെന്നായിരുന്നു സരിക പറഞ്ഞിരുന്നത്. അമ്മ സിനിമയില്‍ തിരിച്ചെത്തിയതിന് പിന്നാലെ മകളും അഭിനയരംഗത്തെത്തുകയാണ്. ഗ്ലാമര്‍വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും സരിക പറഞ്ഞിരുന്നു.
സിമ്രാന്‍-കമല്‍ വിവാദത്തിന് ശേഷമാണ് താരദമ്പതികള്‍ വേര്‍പിരിഞ്ഞത്. ഔദ്യോഗികമായി ഇരുവരും ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇനി ഒന്നിച്ചു ജീവിക്കാനാവില്ലെന്ന് കമലും സരികയും വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications