തമിഴിലേക്ക് ചേക്കേറാം, ലക്ഷങ്ങള്‍ കൊയ്യാം

By Staff

തമിഴിലേക്ക് ചേക്കേറാം, ലക്ഷങ്ങള്‍ കൊയ്യാം

തമിഴ് സിനിമയുടെയും മലയാള സിനിമയുടെയും സാമ്പത്തികശാസ്ത്രം വേറെ തന്നെയാണ്. രണ്ടും രണ്ടറ്റങ്ങളില്‍. തമിഴ് സിനിമയില്‍ ഒരു ഗാനത്തിന് വേണ്ടി വിദേശ രാജ്യങ്ങളില്‍ പോയും സ്പെഷല്‍ ഇഫക്റ്റ് വരുത്തിയും പൊടിക്കുന്ന പണം മതിയാവും മലയാളത്തില്‍ ഒരു മീഡിയം ബഡ്ജറ്റ് ചിത്രമെടുക്കാന്‍.

സിനിമയുടെ ചെലവിലും വരവിലുമൊക്കെ തമിഴും മലയാളവും രണ്ടറ്റങ്ങളിലാണ്. കോടികള്‍ ചെലവഴിച്ച് കോടികള്‍ വാരുകയാണ് തമിഴിന്റെ രീതി. മലയാളത്തിലേതു പോലെ ചെലവ് കുറയ്ക്കണം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നൊന്നും തമിഴില്‍ ആരും മുറവിളി കൂട്ടാറില്ല.

താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും തമിഴ് ഏറെ ഉയരത്തിലാണ്. മലയാളത്തില്‍ ഒരിക്കലും സ്വപ്നം കാണാനും പോലുമാവാത്ത പ്രതിഫലം ലക്ഷ്യമാക്കി താരങ്ങള്‍ തമിഴിലേക്ക് കൂടുമാറുന്നതും അതുകൊണ്ടുതന്നെ.

നടിമാരും നടന്മാരും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വലിയ അന്തരമാണ്. മലയാളത്തില്‍ ദിലീപ് വാങ്ങുന്ന പ്രതിഫലം ഏതെങ്കിലും നടിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാനാവുമോ. എന്നാല്‍ മീരാ ജാസ്മിന്‍ തമിഴില്‍ വാങ്ങുന്ന പ്രതിഫലം മലയാളത്തിലെ ഇപ്പോഴത്തെ ജനപ്രിയ നായകനായ ദിലീപ് വാങ്ങുന്ന പ്രതിഫലത്തിന്റെയടുത്തുവരും. മുപ്പത് ലക്ഷമാണ് മീരാ ജാസ്മിന്റെ പ്രതിഫലം.

വളരെ കുറച്ചു സിനിമകള്‍ കൊണ്ടുതന്നെ തമിഴില്‍ മുന്‍നിര നായികമാരുടെ കൂട്ടത്തിലെത്തിയ മീര പ്രതിഫലത്തിന്റെ കാര്യത്തില്‍ വളരെ സ്ട്രിക്ട് ആണത്രെ. പ്രതിഫല പ്രശ്നത്തിന്റെ പേരിലാണ് മീര അജിത്തിന്റെ സിനിമയില്‍ നിന്ന് പിന്‍വാങ്ങുകപോലും ചെയ്തത്. (ആദ്യചിത്രമായ സൂത്രധാരനില്‍ മീരയുടെ പ്രതിഫലമെത്രയായിരുന്നുവെന്ന് അറിയേണ്ടേ?- പതിനായിരം രൂപ!)

തമിഴില്‍ സൂപ്പര്‍വില്ലനായി അംഗീകാരം നേടിയ കലാഭവന്‍ മണി പ്രതിഫലമായി വാങ്ങുന്നത് പതിനഞ്ച് ലക്ഷം രൂപയാണ്. ജെമിനിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായതോടെയാണ് മണി തമിഴില്‍ വിലപിടിച്ച താരമായത്. മലയാളത്തിലും തമിഴിലും മണിയ്ക്കിപ്പോള്‍ വലിയ തിരക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X