മണിരത്നത്തിന്റെ ചിത്രത്തില്‍ മാധവനും ജ്യോതികയും
മണിരത്നത്തിന്റെ ചിത്രത്തില്‍ മാധവനും ജ്യോതികയും
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മാധവനും ജ്യോതികയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. കന്നത്തില്‍ മുത്തമിട്ടാല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് പക്ഷെ മറ്റ് വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.
അലൈപായുതേയ്ക്കു ശേഷം മണിരത്നം വീണ്ടും മാധവനെ നായകനാക്കുന്ന ചിത്രമാണിത്. ഡും ഡും ഡും എന്ന ചിത്രത്തിനു ശേഷം മാധവനും ജ്യോതികയും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.
രചനയും സംവിധാനവും മണിരത്നം തന്നെ നിര്‍വഹിക്കുന്നു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ആണ്. റഹ്മാന്റെ തിരക്കു കാരണ മൂന്നു പാട്ടുകള്‍ ഒറ്റരാത്രി കൊണ്ട് കമ്പോസ് ചെയ്യുകയായിരുന്നുവത്രെ.


Click it and Unblock the Notifications