TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മമ്മൂട്ടിയും പാര്‍ഥിപനും ഒന്നിക്കുന്നു
മമ്മൂട്ടിയും പാര്‍ഥിപനും ഒന്നിക്കുന്നു
ഒരു തമിഴ് ചിത്രത്തിലൂടെ മമ്മൂട്ടിയും തമിഴിലെ പ്രമുഖതാരം പാര്‍ഥിപനും ഒന്നിക്കുന്നു. ഗൗതമന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പാര്‍ഥിപനും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
ആദ്യമായാണ് മമ്മൂട്ടിയും പാര്‍ഥിപനും ഒന്നിച്ചഭിനയിക്കുന്നത്. സൂപ്പര്ഗുഡ്സ് നിര്‍മിക്കുന്ന ചിത്രം വിശ്വതുളസിക്ക് ശേഷം മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ്. മമ്മൂട്ടിയുടെ തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം ആനന്ദം നിര്‍മിച്ചിരുന്നത് സൂപ്പര്ഗുഡ്സാണ്.
ഇതിന് മുമ്പ് മമ്മൂട്ടിയും പാര്‍ഥിപനും ഒന്നിക്കുന്ന ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നതാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും പാര്‍ഥിപനും പ്രധാന കഥാപാത്രങ്ങളായി വരുന്ന ഒരു ചിത്രം ഷാജി കൈലാസാണ് ഒരുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതി നടക്കാതെപോയി.
ദളപതി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ തമിഴിലെ ഒരു പ്രമുഖനടന് അഭിനയിക്കുന്നത് ആദ്യമായാണ്. മണിരത്നം സംവിധാനം ചെയ്ത ദളപതിയില്‍ രജനീകാന്തും മമ്മൂട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരട്ടനായകര് പ്രത്യക്ഷപ്പെടുന്ന ഒരു തമിഴ് ചിത്രത്തില്‍ മമ്മൂട്ടി അതിന് ശേഷം അഭിനയിക്കുന്നത് ഇപ്പോഴാണ്.
മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രമായ വിശ്വതുളസി ഇതുവരെ റിലീസ് ചെയ്തിട്ടില്ല. നവാഗത സംവിധായികയായ സുമതിറാം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.