ഐ.എം.വിജയന്‍ തമിഴിലേക്ക്
ഐ.എം.വിജയന്‍ തമിഴിലേക്ക്
ഫുട്ബോളിനോട് വിട പറഞ്ഞു കഴിഞ്ഞ ഐ.എം.വിജയന് ഇനി നോട്ടം സിനിമയിലാണ്. മലയാളത്തില്‍ അത്ര മികച്ച വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും വിജയനു മുന്നില്‍ തമിഴ് സിനിമയുടെ വാതില്‍ തുറന്നുകഴിഞ്ഞു.
തിമിര്‍ എന്ന തമിഴ് ചിത്രത്തിലാണ് ഐ.എം.വിജയന്‍ അഭിനയിക്കുന്നത്. ആകാശത്തിലെ പറവകള്‍ പോലുള്ള ചിത്രങ്ങളില്‍ വില്ലനായി വേഷമിട്ട വിജയന് തന്റെ ആദ്യ തമിഴ് ചിത്രത്തിലും വില്ലന്‍ വേഷമാണ്. വിശാലും റീമാസെന്നും നായികാനായകന്‍മാരാകുന്ന ചിത്രമാണിത്.
മികച്ച വില്ലന്‍മാര്‍ക്ക് തമിഴില്‍ തിളങ്ങാനുള്ള സാധ്യതയേറെയാണ്. കലാഭവന്‍ മണിയെ പോലെ തമിഴ് പ്രേക്ഷകരുടെ പ്രിയവില്ലനായി വിജയനും മാറുമോയെന്നാണ് ഇനിയറിയേണ്ടത്.
മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം എന്ന ചിത്രത്തില്‍ സെവന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റനായി ഐ.എം.വിജയന്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ടീമുമായി ഏറ്റുമുട്ടുന്ന എതിര്‍ടീമിന്റെ നായകനായാണ് വിജയന്റെ ഈ ചിത്രത്തിലെ വേഷം.


Click it and Unblock the Notifications