സിമ്രാന്റെ വിവാഹം ജനവരിയില്‍
സിമ്രാന്റെ വിവാഹം ജനവരിയില്‍
തമിഴ് സിനിമയിലെ സൂപ്പര്‍ നായിക സിമ്രാന്റെ വിവാഹം 2004 ജനവരിയില്‍ നടക്കും. സിമ്രാന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വിവാഹ മുഹൂര്‍ത്തത്തിന് ഇനി ആറ് മാസം മാത്രം.
ദില്ലിയില്‍ വെച്ചാണ് വിവാഹ നിശ്ചയം നടന്നത്. ദില്ലിയില്‍ ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ദീപകാണ് വരന്‍.
സിമ്രാന്റെ അച്ഛന്‍ അശോകാണ് വിവാഹം നിശ്ചയിച്ചത് മാധ്യമങ്ങളെ അറിയിച്ചത്. സിമ്രാന്‍ വിവാഹിതയാവാന്‍ പോവുന്നുവെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നുവെങ്കിലും സിമ്രാനോ കുടുംബാംഗങ്ങളോ അതേ കുറിച്ച് ഇതുവരെ ഒന്നും പുറത്തുവിട്ടിരുന്നില്ല.
സിമ്രാന്‍ തന്നെയാണ് ജീവിതപങ്കാളിയെ കണ്ടെത്തിയതെന്ന് അശോക് പറഞ്ഞു. വിവാഹശേഷം സിനിമാരംഗത്ത് സിമ്രാന്‍ തുടരില്ല. അതേ സമയം കരാറിലേര്‍പ്പെട്ട ചിത്രങ്ങളൊക്കെ വിവാഹത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് സിമ്രാന്‍ നിര്‍മാതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
കമലഹാസനും രാജുസുന്ദരവുമായുള്ള ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതിന് ശേഷമാണ് സിമ്രാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. കമല്‍ സിമ്രാനെ വിവാഹം ചെയ്യാന്‍ പോവുന്നു എന്നുവരെ വാര്‍ത്തയുണ്ടായിരുന്നു. കമല്‍-സിമ്രാന്‍ വിവാദം പതുക്കെ തണുത്തപ്പോഴാണ് വിവാഹിതയായി സിനിമാ രംഗം വിടാനുള്ള തീരുമാനം സിമ്രാന്‍ അറിയിക്കുന്നത്.


Click it and Unblock the Notifications