ശരത്കുമാറിന്റെ നായികയായി നവ്യ
ശരത്കുമാറിന്റെ നായികയായി നവ്യ
മീരാ ജാസ്മിന് പിന്നാലെ നവ്യാ നായരും തമിഴില്‍ ചുവടുറപ്പിക്കുന്നു. തന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തില്‍ ശരത്കുമാറിന്റെ നായികയായാണ് നവ്യാനായര്‍ അഭിനയിക്കുന്നത്.
അയ്യ എന്ന ചിത്രത്തിലാണ് നവ്യാ നായര്‍ തമിഴിലെ സൂപ്പര്‍താരമായ ശരത്കുമാറിനൊപ്പം വേഷമിടുന്നത്. ശരത്കുമാര്‍ ഈ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.
ശരത്കുമാര്‍ നനായി അഭിനയിക്കുന്നുവെന്നതിന്റെ പേരില്‍ നേരത്തെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രമാണ് അയ്യ. ഹരി സംവിധാനം ചെയ്യുന്ന ഈ ചിത്രം കെ. ബാലചന്ദറിന്റെ കവിതാലയ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.
അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യാ നായര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. രാധാ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രസന്നയാണ് നായകന്‍. ഈ ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യും.
വ്യത്യസ്തമായ കഥയുള്ള തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഓഫറുകളാണ് ഈ നടി സ്വീകരിക്കുന്നത്. ഉയര്‍ന്ന പ്രതിഫലമാണ് മലയാളത്തില്‍ തിരക്കുള്ള നടിമാരെ തമിഴിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനകാരണം.


Click it and Unblock the Notifications