പ്രിയങ്കാ ചോപ്രയുടെ തമിഴ് പ്രവേശം അനിശ്ചിതത്വത്തില്‍

By Super

ലോകസുന്ദരി പ്രിയങ്കാ ചോപ്രയുടെ തമിഴ് സിനിമാ പ്രവേശത്തിന് തുടക്കത്തില്‍ത്തന്നെ കല്ലുകടി. പ്രിയങ്ക കരാര്‍ ചെയ്തിരുന്ന വേലന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ തിരുപ്പതിച്ചാമി ഒരു കാറപകടത്തില്‍ മരിച്ചതോടെയാണ് ലോകസുന്ദരിയുടെ തമിഴ് അരങ്ങേറ്റം അനിശ്ചിതത്വത്തിലായത്.

വിശ്വാസ് ഫിലിംസിന്റെ ബാനറില്‍ വി. സുന്ദര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിജയ് ആയിരുന്നു പ്രിയങ്കയുടെ നായകനാകേണ്ടിയിരുന്നത്. ഇന്ത്യയിലും വിദേശത്തും വച്ച് ആഗസ്തില്‍ ചിത്രീകരണം തുടങ്ങാനിരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാവി എന്താണെന്ന് ഇതുവരെ രൂപയമായിട്ടില്ല. ചിത്രം മറ്റേതെങ്കിലും സംവിധായകനെ വച്ച് പൂര്‍ത്തീകരിക്കുമോ എന്ന കാര്യവും വ്യക്തമായിട്ടില്ല.

വേലന്റെ സംവിധാനത്തോടൊപ്പം രചനയും ചെയ്യാനിരുന്നത് തിരുപ്പതിച്ചാമിയായിരുന്നു. പുതിയ രചയിതാവിനെക്കൊണ്ട് മുമ്പുദ്ദേശിച്ച തിരക്കഥ തന്നെ എഴുതിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജയായിരുന്നു വേലനില്‍ സംഗീതം ചെയ്യാമെന്നേറ്റിരുന്നത്.

വിജയകാന്ത് നായകനായ നരശിമ്മ എന്ന ചിത്രം പാതിവഴിയില്‍ ആയിരുന്നപ്പോഴാണ് സംവിധായകന്‍ തിരുപ്പതിച്ചാമി കാറപകടത്തില്‍ മരിക്കുന്നത്. ഇപ്പോള്‍ റിലീസ് ചെയ്ത നരശിമ്മ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ജീവിച്ചിരുന്നെങ്കില്‍ ഈ ഒരൊറ്റ ചിത്രം കൊണ്ട് തിരുപ്പതിച്ചാമി എന്ന യുവസംവിധായകന്‍ തമിഴിലെ ഒന്നാം സ്ഥാനത്തെത്തിയേനെ.

റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാനാ ഹെയ്ഡന്‍, യുക്താ മുഖി എന്നിവര്‍ക്കു ശേഷം 2000ത്തില്‍ ലോകസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലെത്തിച്ച സുന്ദരിയാണ് പ്രിയങ്കാ ചോപ്ര.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X