സക്സസ് പ്രതീക്ഷയുമായി നന്ദന

By Staff

സക്സസ് പ്രതീക്ഷയുമായി നന്ദന

സക്സസ് സക്സസാവുമെന്നാണ് നന്ദനയുടെ പ്രതീക്ഷ. അതോടെ താനും തമിഴില്‍ സക്സസാവുമെന്നും.

മലയാളത്തില്‍ സ്നേഹിതന്‍, സ്വപ്നം കൊണ്ടൊരു തുലാഭാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം തമിഴിലെത്തിയ നന്ദന ശിവാജി ഗണേശന്റെ പൗത്രന്‍ ദുഷ്യന്തിന്റെ നായികയായാണ് അഭിനയിക്കുന്നത്. നവാഗതനായ സുരേഷ് പ്രസന്നയാണ് ചിത്രത്തിന്റെ സംവിധായകന്‍.

മഹാലക്ഷ്മി എന്ന കഥാപാത്രത്തെയാണ് നന്ദന അവതരിപ്പിക്കുന്നത്. മഹാലക്ഷ്മിക്ക് തന്റെ പുരുഷനെ പറ്റി ചില സങ്കല്പങ്ങളുണ്ട്. ആ സങ്കല്പങ്ങള്‍ക്കെല്ലാം യോജിച്ചയാളാണ് ഗണേഷ്. എന്നാല്‍ മഹാലക്ഷ്മിയോട് മുമ്പെപ്പഴോ ചെയ്ത തെറ്റിന്റെ പേരില്‍ അയാളെ അംഗീകരിക്കാന്‍ അവള്‍ തയ്യാറാവുന്നില്ല. എന്നാല്‍ ഏറെ കാലം അയാളെ നിഷേധിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. മഹാലക്ഷ്മിയുടെയും ഗണേഷിന്റെയും പ്രണയത്തിന്റെ കഥയാണ് സക്സസ് പറയുന്നത്.

സക്സസ് തനിക്ക് തമിഴില്‍ മികച്ച തുടക്കം നല്‍കുമെന്ന് നന്ദന പ്രതീക്ഷിക്കുന്നു. ഉര്‍വശിയാണ് സക്സസിലേക്ക് നന്ദനയെ നിര്‍ദേശിച്ചത്. ചിത്രത്തില്‍ നന്ദനയുടെ ചേട്ടത്തിയായി ഉര്‍വശി അഭിനയിക്കുന്നുണ്ട്.

സോണിയാ അഗര്‍വാള്‍, അഭിനയ്, കരുണാസ്, ഉര്‍വശി, റോജ, റിയാസ്ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ദേവയാണ് സംഗീത സംവിധായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X