ദാദാസാഹിബ് തമിഴിലേക്ക്
ദാദാസാഹിബ് തമിഴിലേക്ക്
മമ്മൂട്ടി നായകനായി അഭിനയിച്ച ദാദാസാഹിബ് വിനയന്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു. തമിഴിന് വേണ്ടി കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശരത്കുമാറും ശ്രീകാന്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദാദാസാഹിബില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്- അച്ഛനായും മകനായും. ചിത്രം തമിഴിലെത്തുമ്പോള്‍ ഇരട്ടവേഷമില്ല. തമിഴില്‍ അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെ ശരത്കുമാറും ശ്രീകാന്തുമാണ് അവതരിപ്പിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. മലയാളത്തില്‍ ആരതിയായിരുന്നു നായിക.
വിനയന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്. നേരത്തെ മലയാളത്തില്‍ ഹിറ്റായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രം തമിഴിലേക്ക് വിനയന്‍ റീമേക്ക് ചെയ്തിരുന്നു. മാനവിലേ എന്ന പേരില്‍ റീമേക്ക് ചെയ്ത ചിത്രത്തില്‍ മലയാളത്തില്‍ നായികാ നായകന്മാരായി അഭിനയിച്ച ജയസൂര്യയും കാവ്യ മാധവനും തന്നെയാണ് അഭിനയിച്ചത്.


Click it and Unblock the Notifications