നവ്യ തമിഴിലെ ശ്യാമള
നവ്യ തമിഴിലെ ശ്യാമള
മലയാളത്തിലെ ഹിറ്റ് ചിത്രമായ ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ കേന്ദ്രകഥാപാത്രമായ ശ്യാമളയുടെ വേഷം ചെയ്യുന്നത് നവ്യാനായരാണ്. തമിഴ് റീമേക്കില്‍ കഥാപാത്രത്തിന്റെ പേര് തേന്‍മൊഴി എന്ന് മാറ്റിയിട്ടുണ്ട്.
തങ്കര്‍ ബച്ചന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകനാവുന്നത് സംവിധായകന്‍ തന്നെയാണ്. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായാണ് തങ്കര്‍ ബച്ചന്‍ അഭിനയിക്കുന്നത്.
ചിദംബരത്തില്‍ ഒരു അപ്പാസ്വാമി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുരുഷകഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. നവ്യാനായരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. അഴകിയ തീയേ, അമൃതം എന്നിവയാണ് നേരത്തെ നവ്യ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.
നേരത്തെ ചിന്താവിഷ്ടയായ ശ്യാമള തമിഴില്‍ റീമേക്ക് ചെയ്യാന്‍ ശ്രീനിവാസന് പദ്ധതിയുണ്ടായിരുന്നു. പാര്‍ഥിപനെ നായകനാക്കി ചിത്രമൊരുക്കാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ മലയാളത്തിലെ തിരക്കുകള്‍ക്കിടയില്‍ ശ്രീനിവാസന് തമിഴ് ചിത്രം ചെയ്യാനായില്ല. ഇതിനിടയില്‍ ചിത്രത്തിന്റെ റൈറ്റ് തങ്കര്‍ ബച്ചന്‍ നേടിയെടുക്കുകയും ചെയ്തു.


Click it and Unblock the Notifications