നിത്യാദാസും തമിഴിലേക്ക്
നിത്യാദാസും തമിഴിലേക്ക്
മലയാളത്തില്‍ നിന്ന് മറ്റൊരു നടി കൂടി തമിഴിലേക്ക്. പറക്കും തളിക, കണ്‍മഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നിത്യാദാസാണ് തമിഴിലേക്ക് കുടിയേറുന്നത്. സംയുക്താവര്‍മ, ദിവ്യാ ഉണ്ണി, കാവ്യാ മാധവന്‍, അഭിരാമി, മീരാ ജാസ്മിന്‍, നവ്യാ നായര്‍ എന്നിവര്‍ക്ക് പിന്നാലെ നിത്യയും തമിഴില്‍ ഭാഗ്യം പരീക്ഷിക്കുകയാണ്.
സംവിധാനരംഗത്ത് പുതുമുഖമായ ശക്തിചിത്രന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് നിത്യാദാസ് തമിഴിലെത്തുന്നത്. പൊന്‍മേഖലൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായിക വേഷത്തിലാണ് നിത്യ അഭിനയിക്കുന്നത്.
ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആയാസപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ മരിച്ചതോടെ ജോലിയും ആനുകൂല്യങ്ങളും നേടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരമായി കയറിയിറങ്ങേണ്ടിവരുന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.
ശരണ്‍രാജ്, അഭിനവ്, കാര്‍വര്‍ണന്‍, ചാരുഹാസന്‍, അനുമോന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.


Click it and Unblock the Notifications