പൃഥ്വിരാജ് തമിഴിലെ ഉദയന്‍
പൃഥ്വിരാജ് തമിഴിലെ ഉദയന്‍
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരം തമിഴില്‍ റീമേക്ക് ചെയ്യുന്നതിനുള്ള പദ്ധതിക്ക് ഒടുവില്‍ അന്തിമരൂപമായി. നേരത്തെ ഈ പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നെങ്കിലും താരങ്ങളുടെയും സംവിധായകരുടെയും പേരുകള്‍ മാറിമറിഞ്ഞു വരികയായിരുന്നു.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഉദയനാണ് താരത്തിന്റെ റീമേക്കില്‍ നായകനാവുന്നത് പൃഥ്വിരാജാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
ശ്രീനിവാസന്റെ വേഷം തമിഴില്‍ അവതരിപ്പിക്കുന്നത് പ്രകാശ്രാജായിരിക്കും. ചിത്രം സംവിധാനം ചെയ്യുന്നതും പ്രകാശ്രാജാണ്. അഭിനയത്തിനു പുറമെ നിര്‍മാതാവായും പേരെടുത്തിട്ടുള്ള പ്രകാശ്രാജ് ആദ്യമായാണ് സംവിധായകന്റെ കുപ്പായമണിയുന്നത്.
സ്നേഹയോ ഗോപികയോ ചിത്രത്തില്‍ നായികയായേക്കും. മലയാളത്തില്‍ നായികാവേഷം അണിഞ്ഞിരുന്നത് മീനയായിരുന്നു. ചിത്രത്തിന്റെ പകര്‍പ്പാവകാശം പ്രകാശ്രാജിന്റെ ഡ്യൂയറ്റ് മൂവീസ് വാങ്ങിയിട്ടുണ്ട്.
നേരത്തെ ഉദയന്റെ തമിഴ് റീമേക്ക് മലയാള ചിത്രം സംവിധാനം ചെയ്ത റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഒരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും റോളുകള്‍ സൂര്യയും പാര്‍ത്ഥിപനും ചെയ്യുമെന്നും മലയാള സംവിധായകന്‍ കമല്‍ ചിത്രം നിര്‍മിക്കുമെന്നും കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പേരുകള്‍ മാറിമറിഞ്ഞ് പുതിയ പ്രൊജക്ട് തന്നെ രൂപപ്പെട്ടിരിക്കുന്നു.
ഹിന്ദിയില്‍ ഈ ചിത്രത്തിന്റെ റീമേക്കിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ കപൂറാണ് നായകന്‍.


Click it and Unblock the Notifications