മമ്മൂട്ടി രാമസ്വാമി നായ്ക്കരാകുന്നു

By Staff

മമ്മൂട്ടി രാമസ്വാമി നായ്ക്കരാകുന്നു

ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച മമ്മൂട്ടി മറ്റൊരു ചരിത്ര പുരുഷനു കൂടി ജീവന്‍ നല്‍കുന്നു. തമിഴകത്തിന്റെ പിതൃസ്ഥാനീയനായ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഐഎഎസ് ജി.രാജശേഖരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഭാരതി, മോഹമുള്ള് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജശേഖരന്‍.

സവര്‍ണമേധാവിത്വത്തിനെതിരെ തമിഴ് മക്കളെ നയിച്ച ചരിത്രപുരുഷനാണ് രാമസ്വാമി നായ്ക്കര്‍. തമിഴര്‍ നായ്ക്കരെ തന്തൈ പെരിയോര്‍ എന്നായിരുന്നു വിളിച്ചുപോന്നിരുന്നത്. കേരളത്തിലെ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തതോടെ ഇദ്ദേഹം കേരളീയരുടെ മനസ്സിലും കയറിപ്പറ്റി. തമിഴ് മക്കളുടെ ജീവസ്പന്ദനമായിരുന്ന നായ്ക്കര്‍ പക്ഷെ മരണശേഷം വിസ്മൃതിയിലാഴുകയായിരുന്നു.

നായ്ക്കരുടെ യൗവനകാലം മുതല്‍ വാര്‍ദ്ധക്യം വരെ മമ്മൂട്ടി തന്നെയാണ് അഭിനയിക്കുന്നത്. നായ്ക്കരെക്കുറിച്ച് കൂടുതല്‍ അറിയാനായി അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഈ മലയാള സൂപ്പര്‍ സ്റാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X