ഷങ്കര്‍ ചിത്രത്തില്‍ വിക്രം
ഷങ്കര്‍ ചിത്രത്തില്‍ വിക്രം
തമിഴിലെ മെഗാഹിറ്റുകളുടെ സംവിധായകനായ ഷങ്കര്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ വിക്രം നായകനാവുന്നു.
വിക്രത്തിന്റെ പതിവ് ശൈലിയിലുള്ള ആക്ഷന്‍ കഥാപാത്രമാണ് ഷങ്കര്‍ ചിത്രത്തിലും. ആറ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ബോയ്സിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോയ്സ് അടുത്തുതന്നെ റിലീസ് ചെയ്യും.
ജെന്റില്‍മാന്‍, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍ എന്നീ വന്‍ ബജറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഷങ്കര്‍ പണംവാരിപടങ്ങളുടെ സംവിധായകനായാണ് അറിയപ്പെടുന്നത്. ഐശ്വര്യാറായി അഭിനയിച്ച ജീന്‍സ് ഒഴികെയുള്ള ഷങ്കറിന്റെ എല്ലാ ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു.
തമിഴില്‍ ഗ്യാരന്റിയുള്ള ഒയാേെരു നടനായി വളര്‍ന്നുകഴിഞ്ഞ വിക്രത്തിന്റെ ഈയിടെയിറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റായി. ഒരു ഇടവേളക്ക് ശേഷം തിരിച്ചുവന്ന വിക്രം തമിഴിലെ മുന്‍നിര നായകനായി ഉയരുകയായിരുന്നു.


Click it and Unblock the Notifications