»   » കൗണ്ടമണി തിരിച്ചുവരുന്നു

കൗണ്ടമണി തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam
Koundamani
തമിഴ് സിനിമയിലെ പഴയകാല ഹാസ്യരാജ കൗണ്ടമണി തിരിച്ചുവരവിനൊരുങ്ങുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി സിനിമയില്‍ സജീവമല്ലാത്ത താരം ഇപ്പോള്‍ പുതിയ തിരക്കഥകള്‍ കേള്‍ക്കുന്നതിന്റെ തിരക്കിലാണ്. ശരത്കുമാര്‍ നായകനായ ജഗ്ഗുഭായി ആയിരുന്നു കൗണ്ടമണി അവസാനമായി അഭിനയിച്ച ചിത്രം.

ആരോഗ്യം മോശമായതോടെയാണ് നടന്‍ അഭിനയരംഗത്തു നിന്നും താത്കാലികമായി വിട്ടുനിന്നത്. രോഗാവസ്ഥ ഗുരുതരമായതോടെ നീണ്ടനാള്‍ ആശുപത്രിവാസവും നടന് വേണ്ടിവന്നിരുന്നു. ഒരിടയ്ക്ക് കൗണ്ടമണി അന്തരിച്ചുവെന്ന് വരെ മുഖ്യധാരാമാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. എന്നാല്‍ മരണത്തിന് കീഴടങ്ങാതെ കോമഡിരാജ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കോളിവുഡില്‍ സജീവമാവുകയാണ്.

തമിഴിലെ പുതുതലമുറ സംവിധായകരടക്കം കൗണ്ടമണിയെ തങ്ങളുടെ പുതിയ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യം കാണിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ പുറത്തുവരും.

ഇതുമാത്രമല്ല, തമിഴകത്ത് ചരിത്രം സൃഷ്ടിച്ച കൗണ്ടമണി-ശെന്തില്‍ കോമഡി ടീമിനെ വീണ്ടും ഒന്നിപ്പിയ്ക്കാനും അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് ലക്ഷ്യംകാണുകയാണെങ്കില്‍ ഈ കോമഡി രാജാക്കന്മാരുടെ പുനസംഗമം കോളിവുഡില്‍ തരംഗമാവുമെന്നുറപ്പ്.

English summary
The king of comedy has decided to start his fresh innings. Goundamani, who is lying low for nearly a decade, is now busy listening to scripts and is keen at making a comeback, say circles close to him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam