രജനിയ്ക്കായി വിരിഞ്ഞത് 1008 മൊട്ടകള്‍

തിരിപ്പൂരിലെ രജനിയുടെ വിവിധ ഫാന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്നാണ് നേര്‍ച്ച നേര്‍ന്നിരുന്നത്. 48 ദിവസം ദീര്‍ഘിച്ച വ്രതത്തിന് ശേഷം അറുപതോളം വാഹനങ്ങളിലായി പഴനിയിലെത്തിയാണ് അവര്‍ തല മുണ്ഡനം ചെയ്തത്.
പുലര്‍ച്ചെ മൂന്നരയ്ക്ക് ആരംഭിച്ച നേര്‍ച്ച രാവിലെ ഏഴരയോടെയാണ് അവസാനിച്ചത്. രജനി തങ്ങളുടെ കുടുംബത്തിലൊരാളെപ്പോലെയാണെന്നും അതിനാലാണ് ഈ നേര്‍ച്ചയെന്നും ഫാന്‍സുകാര്‍ പറയുന്നു. നേരത്തെ യെന്തിരന്‍ സിനിമയുടെ വിജയത്തിനായി 1008 സ്ത്രീകള്‍ പാല്‍ക്കാവടിയെടുത്തതും ഈ ഫാന്‍സുകാരുടെ നേതൃത്വത്തിലായിരുന്നു.


Click it and Unblock the Notifications